സൗന്ദര്യ സംരക്ഷണ ചികില്‍സയ്ക്ക് യോഗ്യതയില്ലാത്തവരെ സമീപിക്കരുത് : ഐഎഡിവിഎല്‍

കൊച്ചി :  ത്വക്ക്, മുടി ഉള്‍പ്പെടെ സൗന്ദര്യ സംരക്ഷണവുമായി ബന്ധപ്പെട്ട  ചികിത്സയ്ക്ക് ഡെര്‍മറ്റോളജിയില്‍ ഔപചാരിക പരിശീലനം ഇല്ലാത്ത ആളുകളില്‍ നിന്ന് ചികിത്സാ സഹായം തേടുന്നത് വര്‍ധിച്ചുവരുന്നതായി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഡെര്‍മറ്റോളജിസ്റ്റ്സ്, വെനീരോളജിസ്റ്റ്സ് ആന്‍ഡ് ലെപ്രോളജിസ്റ്റ്സ്  (ഐഎഡിവിഎല്‍) ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.  ത്വക്ക്, മുടി, നഖം സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സ ആവശ്യമാണെന്നും, അതിനാല്‍ ലേസര്‍ , ഇന്‍ജക്ഷന്‍ ചികിത്സകള്‍, ഹെയര്‍ ട്രാന്‍സ്പ്ലാന്റ്, ത്വക്ക് ശസ്ത്രക്രിയകള്‍ തുടങ്ങിയ സൗന്ദര്യ ചികിത്സകളില്‍ പ്രത്യേക പരിശീലനം ലഭിച്ച  ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മാത്രം ചെയ്യേണ്ടതാണെന്നും  ഭാരവാഹികളായ നവീന്‍, വസന്ത്, കുര്യൈയ്പ്പ് , ഫൈസല്‍, ഡേവിഡ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചികില്‍സ ആവശ്യമായി വരുന്നവര്‍ എംഡി ഡെര്‍മറ്റോളജി, ഡിഎന്‍ബി ഡെര്‍മറ്റോളജി , ഡിപ്ലോമ ഇന്‍ ഡെര്‍മറ്റോളജി പോലുള്ള യോഗ്യതകളും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉള്ള ഡോക്ടര്‍മാരെ സമീപിക്കണമെന്നും ഇവര്‍ പറഞ്ഞു. ഐഎഡിവിഎല്‍ പുറത്തിറക്കിയ ക്യൂ ആര്‍ കോഡ് വഴി ഡോക്ടര്‍മാരുടെ വിവരങ്ങള്‍ നല്‍കിയാല്‍ ഐഎഡിവിഎല്‍ അഗംമായ ഡോക്ടര്‍മാറാണോ എന്ന് ഉറപ്പുവരുത്തുവാന്‍ കഴിയുമെന്നും  ഇവര്‍ വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു