പനമ്പിള്ളി നഗര്‍ ചൈല്‍ഡ് കെയര്‍ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ പ്രസിഡന്റ് റോട്ടേറിയന്‍ രാജേഷ് നായര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
കൊച്ചി :ലേണിംഗ് ഫ്രണ്ട്‌ലി എറണാകുളം ഡിസ്ട്രിക്റ്റ് പദ്ധതിയുടെ ഭാഗമായി കുട്ടികളിലെ പഠനവൈകല്യം കണ്ടെത്തുന്നതിന് സംഘടിപ്പിച്ച പരിശീന കോഴ്‌സ് പൂര്‍ത്തിയാക്കിയ എസ്.സി.എം.എസ് കോളജിലെ 50 വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പനമ്പിള്ളി നഗര്‍ ചൈല്‍ഡ് കെയര്‍ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ പ്രസിഡന്റ് റോട്ടേറിയന്‍ രാജേഷ് നായര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സിന്റെ ( ഐ.എ.പി) കൊച്ചി ചാപ്റ്റര്‍ പ്രസിഡന്റ് വിവിന്‍ അബ്രാഹം അധ്യക്ഷത വഹിച്ചു. 2023 ഡിസംബര്‍ മുതല്‍ 2024 മാര്‍ച്ച് വരെ നടന്ന പരിശീലന കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. ചൈല്‍ഡ് കെയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അബ്രാഹം കെ.പോള്‍, ഐ.എ.പി.കൊച്ചി സെക്രട്ടറി ഡോ. എബി മാത്യു, വൈസ് പ്രസിഡന്റ് ഡോ. രോഹിന്‍ അബ്രാഹം, എസ്.സി.എം.എസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് വൈസ് ചെയര്‍മാന്‍ പ്രമോദ് തവന്നൂര്‍, ഡപ്യൂട്ടി ഡീന്‍ ഡോ.ഡോ.പ്രവീണ തുടങ്ങിയവര്‍ പ്രസംഗിച്ചു.
എസ്.സി.എം.എസ് കോളജിലെ പരിശീലകരുടെ പരിശീലനം പൂര്‍ത്തിയാക്കിയ 50 കുട്ടികളുടെ നേതൃത്വത്തില്‍ ജില്ലയിലെ അയിരത്തില്‍പരം സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക് കുട്ടികളിലെ പഠനവൈകല്യം നേരത്തേ തിരിച്ചറിച്ച് സംശയിക്കപ്പെടുന്ന കേസുകള്‍ വിശദമായ വിലയിരുത്തലിനും പരിഹാരത്തിനുമായി പരിശീലനം നല്‍കുന്നതാണ് പദ്ധതി. ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ്( ഐ.എ.പി) നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം, പനമ്പിള്ളിനഗര്‍ ചൈല്‍ഡ് കെയര്‍ സെന്റര്‍, റോട്ടറി ബാലഭവന്‍, റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍, എസ്.സി.എം.എസ് കോളജ് എന്നിവര്‍ സംയുക്തമായാണ് പരിശീലന പദ്ധതി നടപ്പാക്കുന്നത്.