എല്ലാ കാര്യങ്ങളും ശരിയായ രീതിയില്‍ ചെയ്യണമെന്ന തത്വചിന്തയില്‍ നിന്നാണ് ചട്ടങ്ങളും നിയമങ്ങളും ഉണ്ടാക്കിയിരിക്കുന്നത്.
കൊച്ചി: ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ കൊച്ചി ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ദ്വിദിന കോര്‍പറേറ്റ് ലോ ദേശീയ സെമിനാര്‍ കലൂര്‍ ഐ എം എ ഹാളില്‍ ആരംഭിച്ചു. ഐ സി എ ഐ കോര്‍പറേറ്റ് ലോ ആന്റ് കോര്‍പറേറ്റ് ഗവേണന്‍സ് കമ്മിറ്റിയുമായി ചേര്‍ന്നാണ് സെമിനാര്‍ സംഘടിപ്പിച്ചത്. സെബി മുന്‍ ചെയര്മാന് എം ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ശരിയായ മൂല്യവ്യവസ്ഥകള്‍ പ്രാവര്‍ത്തികമാക്കേണ്ട തൊഴില്‍ മേഖലയാണ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടേതെന്ന് സെബി മുന്‍ ചെയര്മാന് എം ദാമോദരന്‍ പറഞ്ഞു. കോര്‍പറേറ്റ് ലോ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിസിനസ് എന്നാല്‍ വിശ്വാസമാണെന്നാണ് ഗാന്ധിജി പറഞ്ഞത്. ലക്ഷ്യം മാര്‍ഗ്ഗങ്ങളെ ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഗാന്ധിജിയുടെ രണ്ട് പ്രസ്താവനകളും ചേര്‍ത്താല്‍ കോര്‍പറേറ്റ് ഗവേണനന്സിന് ലഭിക്കാവുന്ന ഏറ്റവും മികച്ച് വ്യാഖ്യാനമായിരിക്കുമതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ കാര്യങ്ങളും ശരിയായ രീതിയില്‍ ചെയ്യണമെന്ന തത്വചിന്തയില്‍ നിന്നാണ് ചട്ടങ്ങളും നിയമങ്ങളും ഉണ്ടാക്കിയിരിക്കുന്നത്. വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് അപകടങ്ങളുടെ തീവ്രത കുറക്കാനാണെങ്കിലും അത്തരം നിയമമില്ലായിരുന്നുവെങ്കില്‍ ആരും അക്കാര്യം ചെയ്യുകയില്ലെന്നും എം ദാമോദരന്‍ ചൂണ്ടിക്കാട്ടി. നിയമം പാലിക്കുന്നതുകൊണ്ട് നല്ല പൗരന്മാരാണെന്ന് പലരും വിചാരിക്കുന്നുണ്ട്. എന്നാല്‍ നിയമം പാലിക്കുന്നത് മാത്രമല്ല ശരിയായ കാര്യങ്ങള്‍ കൂടി ചെയ്യേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ നല്ല പൗര•രാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഐ സി എ ഐ കോര്‍പറേറ്റ് ലോ ആന്റ് കോര്‍പറേറ്റ് ഗവേണനന്‍സ് കമ്മിറ്റി ചെയര്മാന് ബാബു അബ്രഹാം കള്ളിവയലില്‍, വൈസ് ചെയര്‍പേഴ്സണ്‍ പ്രീതി സവ്ല, എസ് ഐ ആര് സി സെക്രട്ടറി ദീപ വര്‍ഗ്ഗീസ്, അര്പിത് കാപ്ര, എറണാകുളം ബ്രാഞ്ച് ചെയര്മാന് ആനന്ദ് എ എസ്, സെക്രട്ടറി രൂപേഷ് രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. കോര്‍പറേറ്റ് ലോയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ എ ഗോപാലകൃഷ്ണന്, പി ആര് രമേഷ്, രാജ് മുല്ലിക്ക് എന്നിവര്‍ സംസാരിച്ചു.

