ഐ.സി.എ.ഐ.എറണാകുളം
ബ്രാഞ്ചിന് പുതിയ നേതൃത്വം

ആനന്ദ് എ എസ് ബ്രാഞ്ച് ചെയര്‍മാനും രൂപേഷ് രാജഗോപാല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

 

കൊച്ചി: ദി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) എറണാകുളം ബ്രാഞ്ച് 2025-2026 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ആനന്ദ് എ എസ് ബ്രാഞ്ച് ചെയര്‍മാനും രൂപേഷ് രാജഗോപാല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

ജോബി ജോര്‍ജ് (വൈസ് ചെയര്‍മാന്‍), പ്രതീഷ് പോള്‍ എം (ട്രഷറര്‍), ജോളി സ്റ്റീഫന്‍ (സികാസ ചെയര്‍മാന്‍), ബീന ബീഗം വി കെ, ഡിബിന്‍ ദിവ്യകുമാര്‍, സാന്ദ്ര തോമസ്, ശരത് കാച്ചനാപ്പിള്ളില്‍ (മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഫെബ്രുവരി 27ന് പാലാരിവട്ടം റിനൈ കൊച്ചിയില്‍ നടക്കും.ഐ സി എ ഐക്ക് ദക്ഷിണ മേഖലയില്‍ 45 ബ്രാഞ്ചുകളാണുള്ളത്. എറണാകുളം ബ്രാഞ്ച് കേരളത്തിലെ ഏറ്റവും വലുതും ദക്ഷിണേന്ത്യയിലെ മൂന്നാമത്തെ വലുതുമാണ്. 1967ലാണ് ഈ ബ്രാഞ്ച് നിലവില്‍ വന്നത്.

Spread the love