ന്യൂഡല്‍ഹി യശോഭൂമിയില്‍ നടന്ന ചടങ്ങില്‍ എറണാകുളം ബ്രാഞ്ച് ചെയര്‍മാന്‍ എ സലീമും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ഐ സി എ ഐ പ്രസിഡന്റ് രഞ്ജിത് കുമാര്‍ അഗര്‍വാള്‍, ഐ സി എ ഐ വൈസ് പ്രസിഡന്റ് ചരണ്‍ജോത് സിംഗ് നന്ദ എന്നിവരില്‍ നിന്നും ഏറ്റുവാങ്ങി
കൊച്ചി: ഐ സി എ ഐ എറണാകുളം 2024ലെ അഖിലേന്ത്യാ തലത്തില്‍ ലാര്‍ജ് വിഭാഗത്തില്‍ ഒന്നാം സമ്മാനം ലഭിച്ചു. പതിനൊന്നാം വര്‍ഷമാണ് എറണാകുളം ശാഖയ്ക്ക് അഖിലേന്ത്യാ തലത്തില്‍ മികച്ച ശാഖയ്ക്കുള്ള അവാര്‍ഡ് ലഭിക്കുന്നത്.ന്യൂഡല്‍ഹി യശോഭൂമിയില്‍ നടന്ന ചടങ്ങില്‍ എറണാകുളം ബ്രാഞ്ച് ചെയര്‍മാന്‍ എ സലീമും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ഐ സി എ ഐ പ്രസിഡന്റ് രഞ്ജിത് കുമാര്‍ അഗര്‍വാള്‍, ഐ സി എ ഐ വൈസ് പ്രസിഡന്റ് ചരണ്‍ജോത് സിംഗ് നന്ദ എന്നിവരില്‍ നിന്നും ഏറ്റുവാങ്ങി.
ഐ സി എ ഐ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം (ഇലക്ട്) ബാബു എബ്രഹാം കള്ളിവയലില്‍, ഐ സി എ ഐ നോര്‍ത്തേണ്‍ ഇന്ത്യ റീജിയണല്‍ കൗണ്‍സില്‍ (എന്‍ ഐ ആര്‍ സി) ചെയര്‍മാന്‍ അഭിനവ് അഗര്‍വാള്‍, ഐ സി എ ഐ സതേണ്‍ ഇന്ത്യ റീജിയണല്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ ഗീത എ ബി, ഐ സി എ ഐ റീജിയണല്‍ കൗണ്‍സില്‍ അംഗം സതീശന്‍ പി എന്നിവര്‍ സന്നിഹിതരായിരുന്നു.ഇന്ത്യയിലുടനീളം 175 ശാഖകളും വിദേശത്ത് 48 ചാപ്റ്ററുകളും ഐ സി എ ഐക്കുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ശാഖയും ദക്ഷിണേന്ത്യയിലെ മൂന്നാമത്തെ വലിയ ശാഖയുമാണ് ഐ സി എ ഐ എറണാകുളം ബ്രാഞ്ച്.