കൊച്ചി: തൊഴിലായ്മ നേരിടുന്നവര്‍ക്കും പത്താം ക്ലാസ് പ്ലസ് ടു യോഗ്യതയുള്ള യുവാക്കള്‍ക്കും തൊഴില്‍ അവസരങ്ങളിലേക്ക് വഴികാട്ടുവാന്‍ അപ്രന്റിസ്ഷിപ്പ് അവബോധ ശില്‍പശാല സംഘടിപ്പിച്ച് ഐസിഎആര്‍-സി.ഐ.എഫ്.ടി കൊച്ചി. സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കേരള റീജിയന്‍ പ്രസിഡന്റ് എം.ആര്‍. പ്രേമചന്ദ്ര ഭട്ട് ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. തൊഴില്‍ സൃഷ്ടിക്കാനും വ്യവസായങ്ങള്‍ക്ക് കഴിവുറ്റ മാനവശേഷി ഒരുക്കാനും അപ്രന്റിസ്ഷിപ്പ് പദ്ധതികള്‍ നിര്‍ണായകമാണെന്ന് എം.ആര്‍. പ്രേമചന്ദ്ര ഭട്ട് ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി.
ഐസിഎആര്‍-സിഐഎഫ്റ്റി ഡയറക്ടര്‍ ഇന്‍ചാര്‍ജ് ഡോ. എം.പി. രമേശന്‍ അധ്യക്ഷത വഹിച്ചു.എം.പി.ഇ.ഡി.എ ഡയറക്ടര്‍ ഡോ. എം.കെ രാംമോഹന്‍, എക്‌സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി ജോയിന്റ് ഡയറക്ടര്‍ (ടെക്) വി ശങ്കര്‍, നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മാനേജര്‍ ശ്രിജിത ദത്ത, യുവ ശക്തി ഫൗണ്ടേഷനിലെ രാജേഷ് കൃഷ്ണരാജ് എന്നിവരുടെ പ്രഭാഷണങ്ങളും ശില്‍പശാലയുടെ ഭാഗമായി നടന്നു. പരുപാടിയില്‍ പങ്കാളികളായവര്‍ക്ക് അപ്രന്റിസ്ഷിപ്പ് രജിസ്‌ട്രേഷന്‍, തൊഴില്‍ ലഭ്യത, വ്യവസായ അഭിരുചികള്‍ എന്നിവ സംബന്ധിച്ചുള്ള സംവാദവും ഉണ്ടായിരുന്നു. സോണല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ആന്റ് അഗ്രിബിസിനസ് ഇന്‍ക്യൂബേഷന്‍ സെന്ററിന്റെയും സ്‌കില്‍ ഡെവലപ്‌മെന്റ് ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ഇന്‍ഡസ്ട്രി കപ്പാസിറ്റി ആന്‍ഡ് സ്‌കില്‍ ഇനിഷ്യേറ്റീവിന്റെയും സഹകരണത്തോടെയാണ് ശില്‍പശാല സംഘടിപ്പിച്ചത്.

