ഐസിഐസിഐ പ്രു ഗിഫ്റ്റ്
സെലക്ട് അവതരിപ്പിച്ചു 

വരുമാന വര്‍ദ്ധന ഓപ്ഷനാണ് ഈ പദ്ധതിയുടെ മുഖ്യ സവിശേഷത. വരുമാനത്തിന്റെ തോത് വര്‍ഷത്തില്‍ 5 ശതമാനം എന്ന സംയോജിത നിരക്കില്‍ വര്‍ദ്ധിക്കുന്നത് പണപ്പെരുപ്പത്തെ ഫലപ്രദമായി നേരിടാന്‍ സഹായിക്കുന്നു.

 

കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ ദീര്‍ഘകാല സമ്പാദ്യ പദ്ധതി ‘ഐസിഐസിഐ പ്രു ഗിഫ്റ്റ് സെലക്ട്’ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് ഉറപ്പായതും ഉടനടി വരുമാനം നല്‍കി പണലഭ്യത ഉറപ്പാക്കുന്നതുമായ ഈ പദ്ധതി ഗ്യാരണ്ടീഡ് വരുമാനം ആരംഭിക്കേണ്ട സമയം, വരുമാനത്തിന്റെ കാലാവധി, മെച്യൂരിറ്റി സമയത്ത് ലഭിക്കുന്ന തുക എന്നിവ തിരഞ്ഞെടുക്കാനുള്ള സൗകര്യം ലഭ്യമാക്കുന്നു. കൂടാതെ ലൈഫ് കവര്‍ കുടുംബത്തിന് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നുവെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ ചീഫ് പ്രൊഡക്റ്റ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ അമിത് പാല്‍ട്ട പറഞ്ഞു.

വരുമാന വര്‍ദ്ധന ഓപ്ഷനാണ് ഈ പദ്ധതിയുടെ മുഖ്യ സവിശേഷത. വരുമാനത്തിന്റെ തോത് വര്‍ഷത്തില്‍ 5 ശതമാനം എന്ന സംയോജിത നിരക്കില്‍ വര്‍ദ്ധിക്കുന്നത് പണപ്പെരുപ്പത്തെ ഫലപ്രദമായി നേരിടാന്‍ സഹായിക്കുന്നു.ഉപഭോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് ഐസിഐസിഐ പ്രു ഗിഫ്റ്റ് സെലക്ട് അവതരിപ്പിച്ചിരിക്കുന്നത്. ഈ പദ്ധതി ഉപഭോക്താക്കള്‍ക്ക് ഗ്യാരണ്ടീഡ് വരുമാനത്തിന്റെ ആനുകൂല്യം നല്‍കുന്നതിനൊപ്പം അവരുടെ ജീവിതലക്ഷ്യങ്ങള്‍ക്കും നിക്ഷേപ ആസൂത്രണത്തിനും യോജിച്ച രീതിയില്‍ ഭേദഗതി വരുത്താനുമുള്ള അവസരവും നല്‍കുന്നുവെന്ന് അമിത് പാല്‍ട്ട പറഞ്ഞു.

Spread the love