മാര്‍ക്കറ്റ്‌ലിങ്ക്ഡ് പ്ലാന്‍ അവതരിപ്പിച്ച് ഐസിഐസിഐ പ്രു

മാസം ₹1000 മുതൽ നിക്ഷേപിക്കാവുന്ന ആകർഷണീയമായ പ്ലാനുകൾ അവതരിപ്പിച്ച്‌ ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്

തൃശൂര്‍: ഉപഭോക്താക്കള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കാനായി തയ്യാറാക്കിയ മാര്‍ക്കറ്റ്‌ലിങ്ക്ഡ് പദ്ധതിയായ ഐസിഐഐ പ്രൂ സ്മാര്‍ട്ട് ഇന്‍ഷുറന്‍സ് പ്ലാന്‍ പ്ലസ് അവതരിപ്പിച്ച് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്. മാസം കുറഞ്ഞത് 1000 രൂപ പ്രീമിയം അടച്ച് ഈ പദ്ധതിയില്‍ ചേരാം. യുവ ഉപഭോക്താക്കളില്‍ വലിയൊരു വിഭാഗത്തിന് വ്യവസ്ഥാപിതമായി നിക്ഷേപിക്കാനും അവരുടെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാനും പ്രാപ്തമാക്കുന്ന പ്ലാനാണിതെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ ചീഫ് പ്രോഡക്റ്റ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ അമിത് പാല്‍ട്ട പറഞ്ഞു.

ഈ പദ്ധതിയിലെ ലൈഫ് കവര്‍ ഏതൊരു അപ്രതീക്ഷിത സാഹചര്യത്തിലും കുടുംബത്തിന് സാമ്പത്തിക സുരക്ഷ ഉറപ്പാക്കും. ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കുന്നതിനായി 25 ഫണ്ടുകളും നാല് പോര്‍ട്ട് ഫോളിയോ സ്ട്രാറ്റജികളും ഉള്‍ക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന ഓപ്ഷനുകള്‍ ഐസിഐസിഐ പ്രു സ്മാര്‍ട്ട് ഇന്‍ഷുറന്‍സ് പ്ലാന്‍ പ്ലസ് ലഭ്യമാക്കുന്നു. ഉപഭോക്താക്കള്‍ക്ക് യാതൊരു ചെലവോ നികുതി ബാധ്യതയോ കൂടാതെ ഒരു ഫണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ട് തങ്ങളുടെ അസറ്റ് അലോക്കേഷന്‍ ക്രമീകരിക്കാനും സാധിക്കും. ഇതിനുപുറമെ ലൈഫ് കവറിലൂടെ ഈ പദ്ധതി ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്നു. പോളിസി ഉടമയുടെ അഭാവത്തിലും ദീര്‍ഘകാല നിക്ഷേപ ലക്ഷ്യം തുടരാന്‍ കഴിയുന്ന വിധത്തില്‍ വെയ്വര്‍ ഓഫ് പ്രീമിയം എന്ന ആഡ്ഓണ്‍ ബെനിഫിറ്റ് തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കളെ ചെറുപ്പത്തില്‍ത്തന്നെ നിക്ഷേപം ആരംഭിക്കാനും ദീര്‍ഘകാലം അതില്‍ തുടരാനും പ്രോത്സാഹിപ്പിക്കുന്നതിനായി തയ്യാറാക്കിയ ഫലപ്രദമായി സമ്പത്ത് സൃഷ്ടിയ്ക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗമാണ് യൂണിറ്റ്‌ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍. അത്തരമൊരു ലക്ഷ്യത്തോടെയാണ് ഐസിഐസിഐ പ്രു സ്മാര്‍ട്ട് ഇന്‍ഷുറന്‍സ് പ്ലാന്‍ പ്ലസ് തങ്ങള്‍ ആരംഭിച്ചതെന്നും അമിത് പാല്‍ട്ട പറഞ്ഞു.പ്രതിമാസം 1000 പോലുള്ള താങ്ങാനാവുന്ന നിക്ഷേപങ്ങളിലൂടെ, ആദ്യമായി ജോലിയില്‍ പ്രവേശിച്ചവര്‍ക്കുള്‍പ്പെടെ ചെലവുകുറഞ്ഞതും നികുതി ആനുകൂല്യവും നല്‍കുന്ന ഈ പദ്ധതി വഴി നേരത്തെ സമ്പാദ്യം ആരംഭിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു