ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഡിവിഡന്റ് ലീഡേഴ്‌സ് 50 ഇന്‍ഡക്‌സ് ഫണ്ട് അവതരിപ്പിച്ചു

  ഈ പദ്ധതി നിക്ഷേപകര്‍ക്ക് സുതാര്യമായ രീതിയില്‍ അച്ചടക്കത്തോടു കൂടി ഓഹരി വിപണിയില്‍ പങ്കാളികളാകാനുള്ള അവസരമാണ് നല്‍കുന്നതെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ മനീഷ് കുമാര്‍ പറഞ്ഞു.

തൃശൂര്‍: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഡിവിഡന്റ് ലീഡേഴ്‌സ് 50 ഇന്‍ഡക്‌സ് ഫണ്ട് അവതരിപ്പിച്ചു. യൂലിപ് വിഭാഗത്തില്‍പ്പെട്ട ഈ പദ്ധതി നിക്ഷേപകര്‍ക്ക് സുതാര്യമായ രീതിയില്‍ അച്ചടക്കത്തോടു കൂടി ഓഹരി വിപണിയില്‍ പങ്കാളികളാകാനുള്ള അവസരമാണ് നല്‍കുന്നതെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ മനീഷ് കുമാര്‍ പറഞ്ഞു.  ബിഎസ് സി 500 ഡിവിഡന്റ് ലീഡേഴ്‌സ് 50 സൂചികയാവും ഫണ്ട് പിന്തുടരുക. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ 33.63 ശതമാനവും അഞ്ചു വര്‍ഷങ്ങളില്‍ 30.96 ശതമാനവും 10 വര്‍ഷങ്ങളില്‍ 20.40 ശതമാനവും നേട്ടമാണ് ഈ സൂചിക നല്‍കിയിട്ടുള്ളതെന്ന് 2026 ജനുവരി 30ലെ കണക്കുകള്‍ വ്യക്തമാക്കുന്നു. കമ്പനിയുടെ ജനപ്രിയ യൂലിപ് പദ്ധതികളായ ഐസിഐസിഐ പ്രു സിഗ്‌നേചര്‍ അഷ്വര്‍, ഐസിഐസിഐ പ്രു സ്മാര്‍ട്ട്കിഡ് അഷ്വര്‍, ഐസിഐസിഐ പ്രു സ്മാര്‍ട്ട് ഇന്‍ഷുറന്‍സ് പ്ലാന്‍ പ്ലസ് (എസ്‌ഐപി പ്ലസ്) എന്നിവ അടക്കം വിവിധ പദ്ധതികള്‍ക്കൊപ്പം ഡിവിഡന്റ് ലീഡേഴ്‌സ് 50 ഇന്‍ഡക്‌സ് ഫണ്ട് ലഭ്യമാണ്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു