ഐസിഐസിഐ പ്രൂ സ്മാര്‍ട്ട് ഇന്‍ഷുറന്‍സ് പ്ലാന്‍ പ്ലസ് അവതരിപ്പിച്ചു

ലൈഫ് കവറിലൂടെ ഈ പദ്ധതി ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്നുണ്ടെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
തിരുവനന്തപുരം: യുവാക്കളെ ചെറുപ്പത്തില്‍ത്തന്നെ നിക്ഷേപം ആരംഭിക്കാനും ദീര്‍ഘകാലം അതില്‍ തുടരാനും പ്രോത്സാഹിപ്പിക്കുന്നതിനായി സ്മാര്‍ട്ട് ഇന്‍ഷുറന്‍സ് പ്ലാന്‍ പ്ലസ് അവതരിപ്പിച്ച് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്. ഉപഭോക്താക്കള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കാനായി തയ്യാറാക്കിയ ഈ മാര്‍ക്കറ്റ് ലിങ്ക്ഡ് പദ്ധതിയില്‍ മാസം കുറഞ്ഞത് 1000 രൂപ പ്രീമിയം അടച്ച് ചേരാമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഏതൊരു അപ്രതീക്ഷിത സാഹചര്യത്തിലും കുടുംബത്തിന് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതാണ് ഈ പദ്ധതിയിലെ ലൈഫ് കവര്‍.

ചെലവുകുറഞ്ഞതും നികുതി ആനുകൂല്യവും നല്‍കുന്ന ഈ പദ്ധതി ആദ്യമായി ജോലിയില്‍ പ്രവേശിച്ചവര്‍ക്കും കുറഞ്ഞ നിക്ഷേപങ്ങളിലൂടെ നേരത്തെ സമ്പാദ്യം ആരംഭിക്കാന്‍ സാധിക്കും. ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കുന്നതിനായി 25 ഫണ്ടുകളും നാല് പോര്‍ട്ട്‌ഫോളിയോ സ്ട്രാറ്റജികളും ഉള്‍ക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന ഓപ്ഷനുകള്‍ ഐസിഐസിഐ പ്രു സ്മാര്‍ട്ട് ഇന്‍ഷുറന്‍സ് പ്ലാന്‍ പ്ലസ് ലഭ്യമാക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് യാതൊരു ചെലവോ നികുതി ബാധ്യതയോ കൂടാതെ ഒരു ഫണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ട് തങ്ങളുടെ അസറ്റ് അലോക്കേഷന്‍ ക്രമീകരിക്കാനും സാധിക്കും. ഇതിനുപുറമെ ലൈഫ് കവറിലൂടെ ഈ പദ്ധതി ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്നുണ്ടെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു