എ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറും, ഇന്‍ഡോ ക്യൂബന്‍ ട്രേഡ് കമ്മീഷണറും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ ഗുഡ്വില്‍ അംബാസഡറുമായ അഡ്വ. കെ.ജി അനില്‍കുമാറിന്റെയും ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ ഹോള്‍ടൈം ഡയറക്ടറും സിഇഒ യുമായ ഉമ അനില്‍കുമാറിന്റെയും മകനാണ് അമല്‍ജിത് എ.മേനോന്‍. ഗായത്രി ഗോപകുമാര്‍ ആണ് വധു.
തൃശൂര്‍: ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറും, ഇന്‍ഡോ ക്യൂബന്‍ ട്രേഡ് കമ്മീഷണറും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ ഗുഡ്വില്‍ അംബാസഡറുമായ അഡ്വ. കെ.ജി അനില്‍കുമാറിന്റെയും ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ ഹോള്‍ടൈം ഡയറക്ടറും സിഇഒ യുമായ ഉമ അനില്‍കുമാറിന്റെയും മകനും ഐ.സി.എല്‍ ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് ഡയറക്ടറുമായ അമല്‍ജിത് എ.മേനോനും ചങ്ങനാശ്ശേരി ടി. എസ് ഗോപകുമാറിന്റെയും ഷിനി ഗോപകുമാറിന്റെയും മകള്‍ ഗായത്രി ഗോപകുമാറും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹിതരായി. തുടര്‍ന്ന് തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററിലെ ഹയാത്ത് റീജന്‍സിയില്‍ നടന്ന വിവാഹാനന്തര ചടങ്ങുകളില്‍ മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, എം.എല്‍. എമാര്‍, കലാ,സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ ഉള്‍പ്പെടെ പങ്കെടുത്തു.

