ഗോത്രവര്‍ഗ്ഗ മേഖലയില്‍ ക്ഷേമപദ്ധതിയുമായി ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് 

ചാലക്കുടി നിയോജക മണ്ഡലത്തിലെ ആതിരപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ തവളക്കുഴിപ്പാറ ഉന്നതിയിലെ മലയന്‍ വിഭാഗത്തില്‍ പെട്ട 35 കുടുംബങ്ങള്‍ക്കായി നടപ്പിലാക്കുന്ന ക്ഷേമ പദ്ധതിയുടെ ഉദ്ഘാടനം  മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന രമേശ് ചെന്നിത്തല എം.എല്‍.എ നിര്‍വഹിച്ചു
കൊച്ചി: കേരളത്തിലെ പ്രമുഖ സാമ്പത്തികകാര്യ സ്ഥാപനമായ ഐ.സി.എല്‍ ഫിന്‍കോര്‍പ് ലിമിറ്റഡ് ഗോത്രവര്‍ഗ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നടപ്പിലാക്കുന്ന ക്ഷേമ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. ചാലക്കുടി നിയോജക മണ്ഡലത്തിലെ ആതിരപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ തവളക്കുഴിപ്പാറ ഉന്നതിയിലെ മലയന്‍ വിഭാഗത്തില്‍ പെട്ട 35 കുടുംബങ്ങള്‍ക്കായി നടപ്പിലാക്കുന്ന ക്ഷേമ പദ്ധതിയുടെ ഉദ്ഘാടനം  മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന രമേശ് ചെന്നിത്തല എം.എല്‍.എ നിര്‍വഹിച്ചു. ഐ.സി.എല്‍ ഫിന്‍കോര്‍പ് ലിമിറ്റഡ് ചെയര്‍മാനും മാനേജിങ്  ഡയറക്ടറും ആയ അഡ്വ. കെ. ജി അനില്‍കുമാര്‍, ബോര്‍ഡ് ഡയറക്ടര്‍ ഉമാ അനില്‍കുമാര്‍,  ചാലക്കുടി എം. എല്‍. എ. സനീഷ് കുമാര്‍ ജോസഫ്  തുടങ്ങിയവര്‍ പങ്കെടുത്തു. ഐ.സി.എല്‍ ഫിന്‍കോര്‍പ് ലിമിറ്റഡ് ചെയര്‍മാനും മാനേജിങ്  ഡയറക്ടറുമായ അഡ്വ. കെ.ജി അനില്‍കുമാറിന്റെ മകന്റെ വിവാഹത്തോടനുബന്ധിച്ചു നടപ്പിലാക്കുന്ന ക്ഷേമ പദ്ധതിയില്‍ ഒന്നാണിത്. ചാലക്കുടി എം.എല്‍.എ സതീഷ്‌കുമാര്‍ ജോസഫിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തവളക്കുഴിപ്പാറ ഉന്നതിയെ തിരഞ്ഞെടുത്തിട്ടുള്ളത്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു