രാജസ്ഥാനിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച് ഐ.സി.എല്‍ ഫിന്‍കോര്‍പ്പ്

കൊച്ചി: ഐസിഎല്‍ ഫിന്‍കോര്‍പ്പ് രാജസ്ഥാനിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ജെയ്പൂരില്‍ റീജ്യണല്‍ ഓഫിസും ബ്രാഞ്ചും തുറന്നു. കേന്ദ്രസഹമന്ത്രി രാംദാസ് അഠാവലെ റീജ്യണല്‍ ഓഫിസിന്റെയും ബ്രാഞ്ചിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു.  എല്‍.എ.സി.ടി.സി ഗുഡ് വില്‍ അംബാസിഡറും ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി അനില്‍കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

        രാജസ്ഥാന്‍ എഡിജിപി ബിജു ജോര്‍ജ്ജ് ജോസഫ്, എം.എല്‍.എ സ്വാമി ബാല്‍മുകുന്ദാചാര്യ ജി മഹാരാജ് എന്നിവര്‍ വിശിഷ്ടാതിഥികളും ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് വൈസ് ചെയര്‍മാനും സിഇഒയുമായ ഉമാ അനില്‍കുമാര്‍ ചടങ്ങില്‍ മുഖ്യാതിഥിയുമായിരുന്നു. ഐസിഎല്‍ ഫിന്‍കോര്‍പ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.രാജശ്രീ അജിത്, ഓപ്പറേഷന്‍സ് ആന്റ് ഡെലപ്‌മെന്റ് എജിഎം കെ.പി സതീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജെയ്പൂരിലെ വൈശാലി നഗറിലാണ് പുതിയ റീജ്യണല്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.  ഐ.സി.എല്‍.ഫിന്‍കോര്‍പ്പിന്റെ രാജസ്ഥാനിലെ പ്രധാന പ്രവര്‍ത്തന കേന്ദ്രമായി വൈശാലി നഗറിലെ റീജ്യണല്‍ ഓഫിസ് മാറുമെന്ന് എല്‍.എ.സി.ടി.സി ഗുഡ് വില്‍ അംബാസിഡറും ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി അനില്‍കുമാര്‍, സി.ഇ.ഒ ഉമാ അനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു.
      വളര്‍ന്നു വരുന്ന സാമ്പത്തിക വിപണിയെന്ന നിലയില്‍ ജെയ്പൂരിന് വലിയ പ്രാധാന്യമാണ് കമ്പനി നല്‍കുന്നത്.  പുതിയ റീജ്യണല്‍ ഓഫിസും ശാഖയും പ്രവര്‍ത്തനം ആരംഭിക്കുന്നതിലൂടെ രാജസ്ഥാനിലെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗത്തിലും മികച്ച രീതിയിലും സാമ്പത്തിക സേവനങ്ങള്‍ നല്‍കാനാകുമെന്നും ഇവര്‍ വ്യക്തമാക്കി. മൂന്നു പതിറ്റാണ്ടിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള കമ്പനിക്ക് നിലവില്‍ രാജ്യത്തുടനീളം 300 ലേറെ ശാഖകളും രണ്ടായിരത്തിലധിം ജീവനക്കാരും 35 ലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു