വളര്‍ച്ചയുടെ പുതിയ പടവുകളിലേക്ക് കാലൂന്നി ഐസിഎല്‍ ഫിന്‍കോര്‍പ്പ്

വ്യവസായ മന്ത്രി പി.രാജീവ് ഓഫിസ് അനക്‌സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കൊച്ചി:  ഇന്ത്യയിലെ പ്രമുഖ എന്‍ബിഎഫ്‌സികളില്‍ ഒന്നായ ഐസിഎല്‍ ഫിന്‍കോര്‍പ്പ് ലിമിറ്റഡ്  കൊച്ചിയില്‍ കോര്‍പ്പറേറ്റ് ഓഫീസ് അനക്‌സ് തുറന്നുകൊണ്ട് വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കാലൂന്നി. വ്യവസായ മന്ത്രി പി.രാജീവ് ഓഫിസ് അനക്‌സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.  ഹൈബി ഈഡന്‍ എം.പി, ഉമ തോമസ എം.എല്‍.എ,  ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള, ഡിവിഷന്‍ കൗണ്‍സിലര്‍ ശാന്ത വിജയന്‍, എല്‍എസിടിസി ഗുഡ് വില്‍ അംബാസിഡറും, ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനില്‍കുമാര്‍, ഐസിഎല്‍ ഫിന്‍കോര്‍പ്പ് സിഇഒ ഉമ അനില്‍കുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. മുപ്പത് വര്‍ഷത്തിലേറെയായി വിശ്വാസ്യത, സുതാര്യത, കസ്റ്റമര്‍ സെന്‍ട്രിക് അപ്രോച്ച് എന്നീ മൂല്യങ്ങളുമായി ഇന്ത്യയിലെ ജനങ്ങളോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ച ഐസിഎല്‍ ഫിന്‍കോര്‍പ്പ് ഇന്ന് 3.5 മില്യണിലധികം കസ്റ്റമേഴ്‌സും, 300ലധികം ബ്രാഞ്ചുകളുമായി അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുകയാണെന്ന് ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനില്‍കുമാര്‍, ഐസിഎല്‍ ഫിന്‍കോര്‍പ്പ് സിഇഒ ഉമ അനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു.
കൊച്ചിയിലെ കോര്‍പ്പറേറ്റ് ഓഫീസ് അനക്‌സിന്റെ ഉദ്ഘാടനത്തിലൂടെ, കൂടുതല്‍ ജനങ്ങളിലേക്ക് വിശ്വാസയോഗ്യവും സമയബന്ധിതവുമായ തങ്ങളുടെ സേവനങ്ങള്‍ എത്തിക്കാനും, ഫിനാഷ്യല്‍ സൊലൂഷന്‍സ് നല്‍കാനുമാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. ദേശീയ വ്യവസായ വികസന കൗണ്‍സില്‍ കമ്മിറ്റിയുടെ (എന്‍.ഐ.ഡി.സി.സി) നാഷണല്‍ ലെന്‍ഡിംഗ് പാര്‍ട്ട്ണറായി അടുത്തിടെ ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ വിശ്വാസ്യതയെ കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇന്നോവേറ്റീവും കസ്റ്റമര്‍ ഫോക്കസ്ഡുമായ ഫിനാന്‍ഷ്യല്‍ സര്‍വ്വീസുകളിലൂടെ, വ്യക്തികളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുക എന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി, ഒഡീഷ, ഗുജറാത്ത്, പശ്ചിമബംഗാള്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലുടനീളം ഐസിഎല്‍ ഫിന്‍കോര്‍പ്പ് വളര്‍ന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ പുരോഗതിയിലുള്ള അവരുടെ പങ്ക് അടയാളപ്പെടുത്തുന്നതാണെന്നും ഇവര്‍ വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു