100 കോടി വരെയുള്ള ഈ അഞ്ചാമത്തെ പബ്ലിക് ഇഷ്യൂ ഏപ്രില്‍ 25 മുതല്‍ ആരംഭിക്കും.മെയ് 9 വരെ ലഭ്യമാണ്. പൂര്‍ണ്ണമായി സബ്‌സ്‌െ്രെകബ് ചെയ്തിട്ടുണ്ടെങ്കില്‍ ഇഷ്യു നേരത്തെ തന്നെ അവസാനിക്കുന്നതായിരിക്കും.
കൊച്ചി: നോണ്‍ ബാങ്കിംഗ് ധനകാര്യ സ്ഥാപനമായ ഐസിഎല്‍ ഫിന്‍കോര്‍പ്പ് ലിമിറ്റഡ്, 50 കോടിയുടെ എന്‍സിഡി പബ്ലിക് ഇഷ്യൂ പ്രഖ്യാപിച്ചു, ഇതിനു കൂടെ 50 കോടി വരെ ഗ്രിന്‍ ഷൂ ഓപ്ഷനായി ലഭ്യമാണ്. ആകെ 100 കോടി വരെയുള്ള ഈ അഞ്ചാമത്തെ പബ്ലിക് ഇഷ്യൂ ഏപ്രില്‍ 25 മുതല്‍ ആരംഭിക്കും. ഈ എന്‍സിഡികള്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തവയാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.ക്രിസില്‍ ബിബിബി സ്‌റ്റേബിള്‍ റേറ്റിംഗോടുകൂടിയ ഈ എന്‍സിഡികള്‍, 13.01 ശതമാനം വരെ എഫെക്റ്റീവ് റിട്ടേണ്‍ നല്‍കുന്ന മികച്ച നിക്ഷേപ അവസരമാണ്. എന്‍സിഡി ഇഷ്യൂ മെയ് 9 വരെ ലഭ്യമാണ്. പൂര്‍ണ്ണമായി സബ്‌സ്‌െ്രെകബ് ചെയ്തിട്ടുണ്ടെങ്കില്‍ ഇഷ്യു നേരത്തെ തന്നെ അവസാനിക്കുന്നതായിരിക്കും.
ഈ ഇഷ്യൂവിലൂടെ സമാഹരിക്കുന്ന പണം കമ്പനിയുടെ ഗോള്‍ഡ് ലോണ്‍ സേവനം കൂടുതല്‍ ശാക്തീകരിക്കുവാനും ഏറ്റവും നൂതനമായ സാമ്പത്തിക സേവനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ഐസിഎല്‍ ഫിന്‍കോര്‍പ്പ് അധികൃതര്‍ വ്യക്തമാക്കി. എന്‍സിഡികള്‍ 1,000 രൂപ മുഖവിലയുള്ളവയാണ്. 10 നിക്ഷേപ ഓപ്ഷനുകള്‍ നല്‍കിക്കൊണ്ട് നാല് വ്യത്യസ്ത സ്‌കീമുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഏറ്റവും മിനിമം അപ്ലിക്കേഷന്‍ തുക 10,000 രൂപയാണ്. പലിശനിരക്കുകള്‍ 11 ശതമാനം മുതല്‍ 13.01 ശതമാനം വരെ വ്യത്യാസപ്പെടുന്നു.