ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ പുതിയ എന്‍.സി.ഡി ഇഷ്യൂ  ഇന്ന് മുതല്‍

ഓരോ എന്‍.സി.ഡിയുടെയും മുഖവില 1,000 ആണ്. 13, 24, 36, 60, 72 മാസങ്ങളിലായി പ്രതിമാസ, വാര്‍ഷിക, ക്യൂമുലേറ്റിവ് പലിശ ഓപ്ഷനുകളും ഈ ഇഷ്യൂ വാഗ്ദാനം ചെയ്യുന്നു.
ചെന്നൈ:  ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ ഏറ്റവും പുതിയ സെക്യുവേര്‍ഡ് റിഡീമബിള്‍ നോണ്‍കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചറുകളുടെ (ചഇഉ)െ പബ്ലിക് ഇഷ്യൂ ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് ഐസിഎല്‍ ഫിന്‍കോര്‍പ്പ് സി.എം.ഡി അഡ്വ. കെ.ജി. അനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
12.25% വരെ യഥാര്‍ത്ഥ ആദായം  വാഗ്ദാനം ചെയ്യുന്ന ഈ എന്‍.സി.ഡി ഇഷ്യൂ, ഫ്‌ളെക്‌സിബിള്‍ കാലാവധികള്‍ തേടുന്നവര്‍ക്ക് ആകര്‍ഷകവും സുരക്ഷിതവുമായ നിക്ഷേപാവസരമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍.സി.ഡി ഇഷ്യൂ ഫെബ്രുവരി 18 വരെ തുറന്നിരിക്കും. ഇതിന് CRISIL BBB- /STABLE
റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. ഓരോ എന്‍.സി.ഡിയുടെയും മുഖവില 1,000 ആണ്. 13, 24, 36, 60, 72 മാസങ്ങളിലായി പ്രതിമാസ, വാര്‍ഷിക, ക്യൂമുലേറ്റിവ് പലിശ ഓപ്ഷനുകളും ഈ ഇഷ്യൂ വാഗ്ദാനം ചെയ്യുന്നു. പലിശ നിരക്കുകള്‍ 10.00% മുതല്‍ 12.25% വരെയാണ്. കുറഞ്ഞ അപേക്ഷാ തുക 10,000 രൂപയായതിനാല്‍  വലിയൊരു വിഭാഗം നിക്ഷേപകര്‍ക്ക് ഇത് എളുപ്പത്തില്‍ പ്രയോജനപ്പെടുത്താനാകും.ഈ ഇഷ്യൂ വഴി സമാഹരിക്കുന്ന തുക, ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ വളര്‍ച്ചാ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്കും ഓഹരി ഉടമകള്‍ക്കും നല്‍കുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും തന്ത്രപരമായി വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര, ഒഡീഷ, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഗോവ, ഡല്‍ഹി  എന്നിങ്ങനെ 11 സംസ്ഥാനങ്ങളിലേക്ക് ഐസിഎല്‍ ഫിന്‍കോര്‍പ്പ് സാന്നിധ്യം വ്യാപിച്ചു കഴിഞ്ഞു. അഖിലേന്ത്യാതലത്തല്‍ ആകെ സാന്നിധ്യം സ്ഥാപിക്കുന്നതിലേക്കുള്ള ലക്ഷ്യത്തിലേക്ക് അതിവേഗം മുന്നേറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗോള്‍ഡ് ലോണുകള്‍, ഹയര്‍ പര്‍ച്ചേസ് ലോണുകള്‍, ബിസിനസ് ലോണുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സമഗ്രമായ സേവന പോര്‍ട്ട്‌ഫോളിയോ ഐസിഎല്‍ ഫിന്‍കോര്‍പ്പ് വാഗ്ദാനം ചെയ്യുന്നു. ട്രാവല്‍, ഫാഷന്‍, ഡയഗ്‌നോസ്റ്റിക്‌സ്, ചാരിറ്റബിള്‍ സംരംഭങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളിലേക്കും ഐസിഎല്‍ ഗ്രൂപ്പ് അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ടെന്നും അഡ്വ. കെ.ജി. അനില്‍കുമാര്‍ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു