ഐ.സി.എസ്.ഐ കൊച്ചി ചാപ്റ്റര്‍ സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു 

ആഘോഷ ഭാഗമായി ഐ.സി.എസ്.ഐ സെക്രട്ടറി ആശിഷ് മോഹന്‍, മുന്‍ പ്രസിഡന്റ് മനിഷ് ഗുപ്ത എന്നിവരുമായി മുഖാമുഖം സംഘടിപ്പിച്ചു.
കൊച്ചി: ദി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ.സി.എസ്.ഐ) കൊച്ചി ചാപ്റ്റര്‍ 50ാമത് സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു.  ആഘോഷ ഭാഗമായി ഐ.സി.എസ്.ഐ സെക്രട്ടറി ആശിഷ് മോഹന്‍, മുന്‍ പ്രസിഡന്റ് മനിഷ് ഗുപ്ത എന്നിവരുമായി മുഖാമുഖം സംഘടിപ്പിച്ചു. ഐ.സി.എസ്.ഐ കൗണ്‍സില്‍ മെമ്പര്‍മാരായ വെങ്കട രമണ ആര്‍, ദ്വാരകനാഥ് ചെന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു. കമ്പനി സെക്രട്ടറീസ് 53ാമത് ദേശീയ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 31, നവംബര്‍ 1, 2 തിയ്യതികളില്‍ കൊച്ചി ബോള്‍ഗാട്ടി ഗ്രാന്റ് ഹയാത്തില്‍ നടക്കുമെന്ന് മുന്‍ പ്രസിഡന്റ് മനിഷ് ഗുപ്ത ചടങ്ങില്‍ പ്രഖ്യാപിച്ചു. ദേശീയ കണ്‍വെന്‍ഷനില്‍ ഐ.സി.എസ്.ഐ പ്രസിഡന്റ് ധനഞ്ജയ് ശുക്ല, വൈസ് പ്രസിഡന്റ് പവന്‍ ജി ചന്ദക്, സെക്രട്ടറി ആശിഷ് മോഹന്‍, എസ്.ഐ.ആര്‍.സി ചെയര്‍മാന്‍ മധുസൂദനന്‍ ഇ.പി, കൊച്ചി ചാപ്റ്റര്‍ ചെയര്‍പേഴ്‌സണ്‍ ജിനു മാത്തന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും. കമ്പനി സെക്രട്ടറി പ്രൊഫഷണലുകള്‍ എസ്.എം. ഇ വളര്‍ച്ചയെ നയിക്കുന്ന വിധം എന്ന വിഷയത്തില്‍ ഗോകുല്‍ ആര്‍.ഐ സെഷനില്‍ സംസാരിച്ചു. ചടങ്ങില്‍ കൊച്ചി ചാപ്റ്റര്‍ മുന്‍ ചെയര്‍പേഴ്‌സണ്‍മാരെ ആദരിച്ചു. ഐ.സി.എസ്.ഐ കൊച്ചി ചാപ്റ്റര്‍ ചെയര്‍പേഴ്‌സണ്‍ ജിനു മാത്തന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി സ്വാതി ഭോജക് നന്ദി പ്രകാശിപ്പിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു