കൊച്ചിന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ. (ഡോ.) എം ജുനൈദ് ബുഷിരി ഉത്ഘാടനം ചെയ്യും. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, ഒറീസ, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നി സംസ്ഥാനങ്ങളില്‍ നിന്നുള്ള 380 ഓളം വിദ്യാര്‍ത്ഥികളും മെന്‍ഡര്‍ മാരും ക്യാമ്പില്‍ പങ്കെടുക്കും.
കൊച്ചി : വിദ്യാര്‍ത്ഥികളിലെ കഴിവുകള്‍ വികസിപ്പിക്കാനും എന്റര്‍പ്രണയര്‍ഷിപ്പ് വളര്‍ത്തിയെടുക്കുവാനും ലക്ഷ്യം വച്ചുകൊണ്ട് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം, ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ (എ ഐ സി റ്റി ഇ ) , ഇന്ത്യ ഗവണ്മെന്റ് ഇന്നോവേഷന്‍ സെല്‍ എന്നിവ സംയുക്തമായി രാജ്യത്തെ 12 സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്ന ‘ഇന്നോവേഷന്‍ , ഡിസൈന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ് (ഐ ഡി ഇ )’ ബൂട്ട്ക്യാമ്പ് ഫേസ് 2 ദക്ഷിണേന്ത്യയിലെ ക്യാമ്പ് ഫെബ്രുവരി 17 മുതല്‍ 21 വരെ പെരുമ്പാവൂര്‍ അറക്കപ്പടി ജയ് ഭാരത് കോളേജില്‍ വച്ച് നടക്കും. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ. (ഡോ.) എം ജുനൈദ് ബുഷിരി ഉത്ഘാടനം ചെയ്യും.
കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, ഒറീസ, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നി സംസ്ഥാനങ്ങളില്‍ നിന്നുള്ള 380 ഓളം വിദ്യാര്‍ത്ഥികളും മെന്‍ഡര്‍ മാരും ക്യാമ്പില്‍ പങ്കെടുക്കും.രാജ്യത്തെ പ്രമുഖരായ വ്യക്തികള്‍ നേതൃത്വം നല്‍കുന്ന വിവിധ വിഷയങ്ങളിലുള്ള പരിശീലന പരിപാടികള്‍ , രാജ്ജ്യത്തെ പ്രമുഖ വ്യവസായികളും പ്രഫഷണലുകളും പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചകള്‍ , എക്‌സിബിഷനുകള്‍, പ്രൊജക്റ്റ് പ്രസന്റേഷന്‍ എനിങ്ങനെ വ്യത്യസ്!തങ്ങളായ പരിപാടികള്‍ ബൂട്ട്ക്യാമ്പന്റെ ഭാഗമായി നടത്തുമെന്ന് ജയ് ഭാരത് ഗ്രൂപ്പ് ചെയര്മാന്‍ എ എം കരീം പറഞ്ഞു. ജയ് ഭാരത് കോളേജ് ഡയറക്ടര്‍ ഡോ. റ്റി ജി സന്തോഷ്‌കുമാര്‍ , ജയ് ഭാരത് പോളിടെക്‌നിക് കോളേജ് പ്രിന്‍സിപ്പാള്‍ അസ്ഹര്‍ ഒവി, ജയ് ഭാരത് കോഓര്‍ഡിനേറ്റര്‍ ഖാലിദ് പി എ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സുലൈമാന്‍ എ കെ , ഹ്യൂമന്‍ റിസോഴ്‌സ് മാനേജര്‍ മിഥുന്‍ പി ദാസ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.