ഇഫ്താര്‍ സംഗമം നടത്തി 

ടി. ജെ. വിനോദ് എം.എല്‍.എ. ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു.

കൊച്ചി: കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം കെ.എച്ച്.ആര്‍.എ. ഭവനില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.  ടി. ജെ. വിനോദ് എം.എല്‍.എ. ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് വി. ടി. ഹരിഹരന്‍ അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് ജി. ജയപാല്‍ ഇഫ്താര്‍ ആശംസനല്‍കി. ഡെപ്യൂട്ടി മേയര്‍ ദീപക് ജോയ്, ബി.ജെ.പി. ജില്ലാ പ്രസിഡന്റ്‌കെ. എസ്. ഷൈജു, ഫുഡ് സേഫ്ടി ഓഫീസര്‍മാര്‍, കെ.എച്ച്.ആര്‍.എ. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അസീസ് മൂസ, സംസ്ഥാന സെക്രട്ടറിമാരായ ടി. ജെ. മനോഹരന്‍, സി. കെ. അനില്‍, ജില്ലാ സെക്രട്ടറി കെ. ടി. റഹിം, ജില്ലാ ട്രഷറര്‍ അബ്ദുള്‍ സമദ്, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കെ. പാര്‍ത്ഥസാരഥി, വനിതാവിംഗ് പ്രസിഡന്റ് ആശ ലില്ലി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു