ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

മനുഷ്യ സൗഹൃദം ഊട്ടിയുണര്‍ത്തുന്ന വിശുദ്ധിയുടെ നാളുകളാണ് റംസാന്‍ നാളുകളെന്ന്  മേയര്‍ എം കെ വര്‍ഗീസ് പറഞ്ഞു.  ഐ സി എല്‍  ഫിന്‍കോര്‍പ് സിഎംഡി അഡ്വ. കെ.ജി. അനില്‍കുമാറും റംസാന്‍ ആശംസ നേര്‍ന്നു.
തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ്, ഐ സി എല്‍  ഫിന്‍കോര്‍പ് സിഎംഡി യും  ലാറ്റിന്‍ അമേരിക്കന്‍ കരീബിയന്‍ റീജിയണ്‍ ഗുഡ് വില്‍ അംബാസിഡറും ആയ അഡ്വ. കെ.ജി. അനില്‍കുമാറും ചേര്‍ന്ന് തൃശൂര്‍ ബിനി ഹെറിറ്റേജില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. മനുഷ്യ സൗഹൃദം ഊട്ടിയുണര്‍ത്തുന്ന വിശുദ്ധിയുടെ നാളുകളാണ് റംസാന്‍ നാളുകളെന്ന്  മേയര്‍ എം കെ വര്‍ഗീസ് പറഞ്ഞു.  ഐ സി എല്‍  ഫിന്‍കോര്‍പ് സിഎംഡി അഡ്വ. കെ.ജി. അനില്‍കുമാറും റംസാന്‍ ആശംസ നേര്‍ന്നു.

തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ എംഎല്‍എ ടി.ജെ. സനീഷ് കുമാര്‍ ജോസഫ്, തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, ഡെപ്യൂട്ടി മേയര്‍ എം എല്‍ റോസി, തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളംഗോ ഐപിഎസ്, സിപിഐഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, കൊച്ചിന്‍ ദേവസ്വം പ്രസിഡന്റ് കെ. രവീന്ദ്രന്‍, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ നഗര വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് കണ്ടംകുളത്തി തൃശ്ശൂര്‍ എസ്പി സലീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു