15ാമത് ബാച്ചിന്റെ ബിരുദദാനച്ചടങ്ങില്‍ 615 പേര്‍ പങ്കെടുത്തു.
കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (ഐഐഎംകെ) എക്‌സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (ഇപിജിപി)18ാമത് ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഇതോടനുബന്ധിച്ച് നടന്ന 15ാമത് ബാച്ചിന്റെ ബിരുദദാനച്ചടങ്ങില്‍ 615 പേര്‍ പങ്കെടുത്തു. ഐഐഎം കോഴിക്കോട് ഡയറക്ടര്‍ പ്രൊഫ. ദേബാശിഷ് ചാറ്റര്‍ജി, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ വി നാരായണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്ക് വേണ്ടിയുള്ള രണ്ട് വര്‍ഷ എംബിഎ പ്രോഗ്രാമാണഅ ഇപിജിപി. ആഗോള ബിസിനസ് രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന പ്രതിഭകളെ സൃഷ്ടിക്കുന്നതിനുള്ള ഐഐഎമ്മിന്റെ പ്രതിബദ്ധത ഇപിജിപിയിലൂടെ ഊട്ടിയുറപ്പിക്കുന്നതായി പ്രൊഫസര്‍ ദേബാശിഷ് ചാറ്റര്‍ജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ററാക്ടീവ് ലേണിംഗ് (ഐഎല്‍) പ്ലാറ്റ്‌ഫോം വഴി നല്‍കുന്ന 750 മണിക്കൂര്‍ ക്ലാസുകള്‍ ഇപിജിപിയില്‍ ഉള്‍പ്പെടുന്നു. അക്കൗണ്ടിംഗ്, മാര്‍ക്കറ്റിംഗ്, ഓപ്പറേഷന്‍സ്, ഫിനാന്‍സ്, സ്ട്രാറ്റജി, ഹ്യൂമന്‍ റിസോഴ്‌സസ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന കോഴ്‌സുകളടക്കമുള്ള സമഗ്ര പാഠ്യപദ്ധതിയാണിത്. എഞ്ചിനീയറിംഗ്, മെഡിസിന്‍, ആര്‍ക്കിടെക്ചര്‍, മാസ് കമ്യൂണിക്കേഷന്‍, നിയമം, ഫാഷന്‍ ടെക്‌നോളജി തുടങ്ങി വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരാണ് പഠിതാക്കളില്‍ ഭൂരിഭാഗവും.
17ാം ബാച്ചില്‍ 26 ശതമാനം വനിതകളാണ് പഠിക്കുന്നത്. പ്രഭാഷണങ്ങള്‍, കേസ് സ്റ്റഡീസ്, ധവളപത്രങ്ങള്‍, സിമുലേഷനുകള്‍, അസൈന്‍മെന്റുകള്‍ എന്നിവയ്ക്കായി ഐഐഎം കോഴിക്കോടിന്റെ ഫാക്കല്‍റ്റികളുടെയും പരിചയസമ്പന്നരായ വ്യവസായ പ്രാക്ടീഷണര്‍മാരുടെയും സേവനം ലഭ്യമാക്കുന്നുണ്ട്. കോഴിക്കോട് ഐഐഎമ്മിലെ 13,000 ത്തിലധികം പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹായവും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ഇമാറ്റ്), നേരിട്ടുള്ള അഭിമുഖം എന്നിവയിലൂടെയാണ് പ്രവേശനം. അപേക്ഷകര്‍ക്ക് ഇമാറ്റിന് പകരമായി ക്യാറ്റ്, ജിആര്‍ഇ അല്ലെങ്കില്‍ ജിമാറ്റ് സ്‌കോറുകള്‍ (ഇമാറ്റ് തീയതി മുതല്‍ മൂന്ന് വര്‍ഷത്തില്‍ കൂടരുത്) സമര്‍പ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ. ദീപാ സേത്തിയും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. കോഴ്‌സിന്റെ ബ്രോഷര്‍ പ്രൊഫ. ദേബാശിഷ് ചാറ്റര്‍ജി പ്രകാശനം ചെയ്തു.