ആദ്യത്തെ പോഡ്കാസ്റ്റ് പരമ്പരയായ ‘പ്രൊഫ. മഹേഷ് പോഡ്കാസ്റ്റ്’ ആഴ്ച്ചതോറും ഓരോ പുതിയ എപ്പിസോഡ് അവതരിപ്പിക്കും.
കൊച്ചി: ശാസ്ത്ര സാങ്കേതിക രംഗത്തെ വിദ്യാര്‍ത്ഥികള്‍ക്കുള്ള കരിയര്‍ ഓപ്ഷനുകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് പോഡ്കാസ്റ്റ് പരമ്പര ആരംഭിച്ച് ഐഐടി മദ്രാസ് പ്രൊഫസര്‍ മഹേഷ് പഞ്ചഗ്‌നുള. വിവിധ വിഷയങ്ങളിലെ വിവിധ സാധ്യതകളെക്കുറിച്ച് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും അറിവ് വളര്‍ത്താനും ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക വിദ്യ മേഖലകളിലെ കരിയര്‍ ചോയിസുകള്‍ സുപരിചിതമാക്കുവാനും ലക്ഷ്യമിടുന്നതാണ് പോഡ്കാസ്റ്റ്. ഇത്തരത്തിലുള്ള ആദ്യത്തെ പോഡ്കാസ്റ്റ് പരമ്പരയായ ‘പ്രൊഫ. മഹേഷ് പോഡ്കാസ്റ്റ്’ ആഴ്ച്ചതോറും ഓരോ പുതിയ എപ്പിസോഡ് അവതരിപ്പിക്കും.
സ്‌പോട്ടിഫൈ, യൂട്യൂബ്, ആപ്പിള്‍ പോഡ്!കാസ്റ്റ് എന്നിവ പോലുള്ള എല്ലാ പ്രമുഖ പ്ലാറ്റ്‌ഫോമുകളിലും പോഡ്കാസ്റ്റ് ലഭിക്കും.
വിശ്വസനീയവും അപ്ടുഡേറ്റുമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിക്കൊണ്ട്, ഈ പോഡ്കാസ്റ്റ് ആധുനിക വിദ്യാഭ്യാസ രീതികളില്‍ തീരുമാനമെടുക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും അനിവാര്യമായ അറിവ് ലഭിക്കുമെന്ന് ഉറപ്പാക്കുന്നു. വിദഗ്ദ്ധുടെ അഭിമുഖങ്ങള്‍, വിദ്യാര്‍ത്ഥികളുടെ ചോദ്യോത്തരവേള തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഐഐടി മദ്രാസിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഓണ്‍ സ്‌പോര്‍ട്ട്!സ് സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സിന്റെ മേധാവിയാണ് പ്രൊഫ. മഹേഷ് പഞ്ചഗ്നുള.