തൃപ്പൂണിത്തുറ നിവാസികള്‍ക്കും, സന്ദര്‍ശകര്‍ക്കും ഊര്‍ജ്ജസ്വലവും ആകര്‍ഷകവുമായ ഇടം സൃഷ്ടിച്ചുകൊണ്ട് റോട്ടറിയുടെ പൊതു പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ സെല്‍ഫി പോയിന്റ് ഒരുക്കുന്നത് വഴി റോട്ടറി ക്ലബ്ബ് ഉദ്ദേശിക്കുന്നത്
കൊച്ചി: തൃപ്പൂണിത്തുറ റോട്ടറി ക്ലബ്ബ് , പേട്ട ജംഗ്ഷനില്‍ സ്ഥാപിച്ച ‘ ഐ ലവ് കൊച്ചി’ സെല്‍ഫി പോയിന്റിന്റെ ഉദ്ഘാടനം കൊച്ചിന് മേയര്‍ അഡ്വ: അനില്‍കുമാര്‍ നിര്‍വഹിച്ചു. തൃപ്പൂണിത്തുറ നിവാസികള്‍ക്കും, സന്ദര്‍ശകര്‍ക്കും ഊര്‍ജ്ജസ്വലവും ആകര്‍ഷകവുമായ ഇടം സൃഷ്ടിച്ചുകൊണ്ട് റോട്ടറിയുടെ പൊതു പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ സെല്‍ഫി പോയിന്റ് ഒരുക്കുന്നത് വഴി റോട്ടറി ക്ലബ്ബ് ഉദ്ദേശിക്കുന്നത് എന്ന് ചടങ്ങില്‍ അധ്യക്ഷന്‍ ആയിരുന്ന ക്ലബ്ബ് പ്രസിഡന്റ് രാധാകൃഷ്ണന് നായര്‍ പറഞ്ഞു. റോട്ടറിയുടെ സേവന ദൗത്യവുമായി ഈ സംരംഭം യോജിക്കുന്നു എന്നും, സൃഷ്ടിപരവും , ദൃശ്യപരവുമായ പദ്ധതികളിലൂടെ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുക എന്നതാണ് റോട്ടറിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും നഗര സൗന്ദര്യശാസ്ത്രവും മെച്ചപ്പെടുത്തുന്നതിനുള്ള തന്റെ വിശാലമായ കാഴ്ച്ചപ്പാടുമായി റോട്ടറിയുടെ ഈ പദ്ധതി യോജിക്കുന്നുവെന്നും,നഗരത്തിലുടനീളം കൂടുതല്‍ സ്വാധീനം ചെലുത്തുന്ന പദ്ധതികള്‍ പരിഗണിച്ച് നടപ്പാക്കുന്നതിന് റോട്ടറി മുന്‍കൈ എടുക്കണമെന്നും കൊച്ചി മേയര്‍ അഡ്വ.എം അനില്‍കുമാര്‍ പറഞ്ഞു. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ജി.എന്‍ രമേഷ്, മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ രാജ്മോഹന്‍ നായര്‍, അസിസ്റ്റന്റ് ഗവര്‍ണര്‍ സിജോ തോമസ്, വാര്‍ഡ് കൗണ്‍സിലര്‍ ഡോയ ടി. കെ ഷൈലജ, ഡിസ്ട്രിക്ട് പബ്ലിക് ഇമേജ് ചെയര്‍ ദിലീപ് നാരായണന് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് രാധാകൃഷ്ണന് നായര്‍, സെക്രട്ടറി സുജേഷ് സത്യന്, പബ്ലിക് ഇമേജ് ചെയര്‍ അഡ്വ. ബിന്ദു മോഹന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

