ഹെല്‍ത്ത്‌കെയര്‍ രംഗത്ത് സ്വകാര്യമേഖലയുടെ പങ്ക് നിര്‍ണായകം

ഐ.എം.എ കൊച്ചിയുടെ ആഭിമുഖ്യത്തില്‍ കലൂര്‍ ഐ.എം.എ ഹൗസില്‍ നടക്കുന്ന ഹെല്‍ത്ത്‌കെയര്‍ സമ്മിറ്റ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്യുന്നു. മരിയ ഏബ്രഹാം, ബി.ജി മേനോന്‍, ഡോ. അതുല്‍ ജോസഫ് മാനുവല്‍, ഡോ. ജിജോ വി. ചെറിയാന്‍, ഡോ. എം. എന്‍ മേനോന്‍, ഡോ.സച്ചിന്‍ സുരേഷ്, ഡോ.ബിനു കുന്നത്ത്, കുര്യന്‍ ഏബ്രഹാം തുടങ്ങിയവര്‍ സമീപം

സംസ്ഥാനത്തെ ഹെല്‍ത്ത് കെയര്‍ രംഗത്ത് വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണം സമിറ്റിനോടനുബന്ധിച്ച് നടന്നു.

കൊച്ചി: സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ സ്വകാര്യമേഖലയുടെ പങ്ക് നിര്‍ണായകമെന്ന് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്.  ഐ.എം.എ കൊച്ചിയുടെ ആഭിമുഖ്യത്തില്‍ കലൂര്‍ ഐ.എം.എ ഹൗസില്‍ നടക്കുന്ന ഹെല്‍ത്ത്‌കെയര്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോക്ടര്‍മാര്‍ എല്ലായ്‌പോഴും രോഗികളോട് സഹാനുഭൂതിയുള്ളവരായിരിക്കണമെന്ന് സമ്മിറ്റില്‍ പങ്കെടുത്ത ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.എം.എന്‍ മേനോന്‍ അഭിപ്രായപ്പെട്ടു. ഐഎംഎ കൊച്ചിന്‍ പ്രസിഡന്റ് ഡോ. അതുല്‍ ജോസഫ് മാനുവല്‍,  സെക്രട്ടറി ഡോ.സച്ചിന്‍ സുരേഷ്, മേയ്ത്ര ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജിജോ വി ചെറിയാന്‍, കാരിത്താസ് ഹോസ്പിറ്റല്‍  ഡയറക്ടര്‍ ഡോ.ബിനു കുന്നത്ത്, എസിഎംഇ കണ്‍സള്‍ട്ടിംഗ് എം ഡി ബി. ജി മേനോന്‍, കുര്യന്‍ എബ്രാഹം, മരിയ എബ്രാഹം തുടങ്ങിയവര്‍ സംസാരിച്ചു. സമ്മിറ്റില്‍ ആരോഗ്യമേഖലയിലെ 40 ലധികം വിദഗ്ദരാണ് പ്രഭാഷകരായി എത്തുന്നത്. സംസ്ഥാനത്തെ ഹെല്‍ത്ത് കെയര്‍ രംഗത്ത് വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണം സമിറ്റിനോടനുബന്ധിച്ച് നടന്നു. സമ്മിറ്റിന്റെ ഭാഗമായ 60 ലേറെ സ്റ്റാളുകളുള്ള എക്‌സ്‌പോയും ഒരുക്കിയിട്ടുണ്ട്. എക്‌സ്‌പോയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു