ചെറിയ ആശുപത്രികളെ സംരക്ഷിക്കണമെന്ന് ഐ.എം.എ; ഫെബ്രുവരി 13ന് പൊതുജനാരോഗ്യ സംരക്ഷണ ദിനം

കേരളത്തിലെ ആരോഗ്യ മേഖലയിലെ പ്രധാന ഘടകമാണ് ചെറിയ ആശുപത്രികളും ക്ലിനിക്കുകളും അതുകൊണ്ട് തന്നെ അവയുടെ നിലനില്‍പ്പ് പ്രധാനമാണ്.



കൊച്ചി:  ചുരുങ്ങിയ ചെലവില്‍ മികച്ച ചികില്‍സ നല്‍കുന്ന കേരളത്തിലെ ചെറിയ ആശുപത്രികളെയും ക്ലിനിക്കുകളെയും സംരക്ഷിക്കുന്ന വിധത്തിലാകണം ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്  ആക്ട് നടപ്പിലാക്കേണ്ടതെന്നാവശ്യപ്പെട്ട് ഐ.എം.എയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 13, വെള്ളി  സംസ്ഥാനത്ത് പൊതുജനാരോഗ്യ സംരക്ഷണ ദിനം ആചരിക്കുമെന്ന്  ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം. എന്‍ മേനോന്‍, സെക്രട്ടറി ഡോ. റോയ് ആര്‍. ചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. വിഷയം മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് അറിയിച്ചിട്ടുളളതാണ്. ഇക്കാര്യത്തില്‍ അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 13ന്  സംസ്ഥാനത്തെ ഡി.എം.ഒ ഓഫിസുകള്‍ക്ക് മുന്നിലും ഫെബ്രുവരി 20 ന്  സെക്രട്ടറിയേറ്റിന് മുന്നിലും ധര്‍ണ്ണ നടത്തുമെന്നും ഐ.എം.എ ഭാരവാഹികള്‍ അറിയിച്ചു.
ഗ്രാമീണ മേഖലയില്‍ മിതമായ നിരക്കില്‍ മികച്ച ചികില്‍സ നല്‍കുന്നത്  ചെറിയ ആശുപത്രികളാണ്. ഈ സാഹചര്യത്തില്‍ 15 കിടക്കകള്‍ വരെയുള്ള ആശുപത്രികളെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ നിന്നും ഒഴിവാക്കണം. കേരളത്തിലെ ആരോഗ്യ മേഖലയിലെ പ്രധാന ഘടകമാണ് ചെറിയ ആശുപത്രികളും ക്ലിനിക്കുകളും അതുകൊണ്ട് തന്നെ അവയുടെ നിലനില്‍പ്പ് പ്രധാനമാണെന്നും ഐ.എം.എ ഭാരവാഹികള്‍ വ്യക്തമാക്കി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു