ഐഎം.എ കൊച്ചി-ധനം
ഹെല്‍ത്ത്‌കെയര്‍ സമ്മിറ്റ് മാര്‍ച്ച് 8ന് കൊച്ചിയില്‍

കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് സമ്മിറ്റ്. രാജ്യാന്തരതലത്തിലെ 30ലേറെ പ്രമുഖര്‍ പ്രഭാഷകരായി എത്തും.

 

കൊച്ചി : ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ കൊച്ചി ശാഖയുമായി ചേര്‍ന്ന് ധനം സാമ്പത്തിക ദൈ്വവാരികയുടെ നേതൃത്വത്തില്‍ മാര്‍ച്ച് എട്ടിന് ഹെല്‍ത്ത് കെയര്‍ സംഗമവും അവാര്‍ഡ് നിശയും സംഘടിപ്പിക്കുന്നു. കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് സമ്മിറ്റ്. രാജ്യാന്തരതലത്തിലെ 30ലേറെ പ്രമുഖര്‍ പ്രഭാഷകരായി എത്തും. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള 40 ലേറെ കമ്പനികളും സമ്മിറ്റില്‍ പങ്കെടുക്കുമെന്ന് ഐഎംഎ കൊച്ചിന്‍ പ്രസിഡന്റ് ഡോ. ജേക്കബ് ഏബ്രഹാം, സെക്രട്ടറി ഡോ. സച്ചിന്‍ സുരേഷ്, ഐ.എം.എ മുന്‍ പ്രസിഡന്റ് ഡോ.എം ഐ ജുനൈദ് റഹ്്മാന്‍, ധനം ബിസിനസ് മീഡിയ ചീഫ് എഡിറ്റര്‍ കുര്യന്‍ ഏബ്രഹാം, എക്‌സിക്യൂട്ടീവ് എഡിറ്ററും ഡയറക്റ്ററുമായ മരിയ ഏബ്രഹാം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്  മുഖ്യാതിഥിയാകും.

സംഗമത്തോടനുബന്ധിച്ച് ആരോഗ്യ രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രാക്ടിക്കല്‍ ആപ്ലിക്കേഷനെ അവലംബിച്ചുള്ള സമാന്തര സെഷനുകളും ഉണ്ടാകും. സംസ്ഥാനത്തെ ആരോഗ്യ രംഗത്ത് മികവ് തെളിയിച്ച വിഭിന്ന വിഭാഗങ്ങളിലുള്ള ആശുപത്രികള്‍ക്ക് എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കും.അവാര്‍ഡ് നിശയില്‍ അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ് ഓഫ് ഇന്ത്യ ഡയറക്റ്റര്‍ ജനറലും എന്‍എബിഎച്ച് ബോര്‍ഡ് അംഗവുമായ ഡോ. ഗിരിധനര്‍ ഗ്യാനി മുഖ്യാതിഥിയാകും. യുഎന്‍ ഉന്നത ഉദ്യോഗസ്ഥന്‍ മുരളി തുമ്മാരുകുടി മുഖ്യപ്രഭാഷണം നടത്തും. ”സംസ്ഥാനത്തെ ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണലുകള്‍ക്കും നൂതന സാധ്യതകള്‍ തേടുന്ന സംരംഭകര്‍ക്കും ബിസിനസുകള്‍ക്കും ഏറെ ഉപകാപ്രദമാകുന്ന വിധത്തിലാണ് സംഗമം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആശുപത്രികള്‍ എങ്ങനെ അടുത്ത തലത്തിലേക്ക് വളര്‍ത്താം, വളര്‍ച്ചയ്ക്കുവേണ്ട ഫണ്ട് എങ്ങനെ സമാഹരിക്കാം, ഹെല്‍ത്ത്‌കെയര്‍ രംഗത്തെ എഐ വിപ്ലവം, മെഡിക്കല്‍ ഉപകരണ മേഖലയുടെ മാറുന്ന മുഖം, മെഡിക്കല്‍ ടൂറിസം എന്നിങ്ങനെ വ്യത്യസ്തവും ഇപ്പോള്‍ ഏറെ പ്രസക്തവുമായ ഒട്ടേറെ കാര്യങ്ങള്‍ സംഗമം ചര്‍ച്ച ചെയ്യുമെന്ന് ധനം ചീഫ് എഡിറ്റര്‍ കുര്യന്‍ ഏബ്രഹാം വ്യക്തമാക്കി.

Spread the love