ആറ് ഹിന്ദി ചിത്രങ്ങളും, മൂന്ന് തമിഴ് ചിത്രങ്ങളും ഒരു മലയാള ചിത്രവുമാണ് മികച്ച സിനിമകളുടെ പട്ടികയിലുള്ളത്. പൃഥ്വിരാജ് സംവിധാനം ചെയ്ത എല്‍2: എമ്പുരാന്‍ ഈ വര്‍ഷം കൂടുതല്‍ പേര്‍ കണ്ട ഇന്ത്യന്‍ സിനിമ പട്ടികയില്‍ ഏഴാം സ്ഥാനം നേടി.
കൊച്ചി: 2025ല്‍ ഇതുവരെ റിലീസ് ചെയ്ത ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും ജനപ്രിയമായവയുടെയും, ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ സിനിമാ ആരാധകര്‍ കൂടുതല്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതുമായ ചിത്രങ്ങളുടെയും പട്ടിക പുറത്തുവിട്ട് ഐഎംഡിബി. ആറ് ഹിന്ദി ചിത്രങ്ങളും, മൂന്ന് തമിഴ് ചിത്രങ്ങളും ഒരു മലയാള ചിത്രവുമാണ് മികച്ച സിനിമകളുടെ പട്ടികയിലുള്ളത്. പൃഥ്വിരാജ് സംവിധാനം ചെയ്ത എല്‍2: എമ്പുരാന്‍ ഈ വര്‍ഷം കൂടുതല്‍ പേര്‍ കണ്ട ഇന്ത്യന്‍ സിനിമ പട്ടികയില്‍ ഏഴാം സ്ഥാനം നേടി. ഐഎംഡിബി ഉപയോക്താക്കള്‍ ലോകമെമ്പാടും കണ്ട പേജുകളുടെ കണക്കനുസരിച്ച് 2025ല്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഇന്ത്യന്‍ സിനിമ ഛാവ ആണ്. ഏറ്റവും കൂടുതല്‍ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമകളുടെ പട്ടികയില്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി മുന്നിലെത്തി.
ലോകമെമ്പാടുമുള്ള 25 കോടിയിലധികം വരുന്ന ഐഎംഡിബി ഉപയോക്താക്കളുടെ യഥാര്‍ഥ പേജ് വിസിറ്റിനെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്ന് ഐഎംഡിബി അറിയിച്ചു. ഡ്രാഗണ്‍, ദേവ, റെയ്ഡ് 2, റെട്രോ, ദി ഡിപ്ലോമാറ്റ്, സിതാരെ സമീന്‍ പര്‍, കേസരി ചാപ്റ്റര്‍ 2: ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ജാലിയന്‍വാലാ ബാഗ്, വിടാമുയര്‍ച്ചി എന്നിവയാണ് 2025ല്‍ ഇതുവരെ തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ആദ്യ പത്തിലുള്ളത്. 2025 ജനുവരി 1 മുതല്‍ 2025 ജൂലൈ ഒന്ന് വരെ ഇന്ത്യയില്‍ പുറത്തിറങ്ങിയ സിനിമകളില്‍, 10,000ല്‍ കുറയാത്ത വോട്ടുകളോടെ ആറോ അതില്‍ കൂടുതലോ ശരാശരി ഐഎംഡിബി ഉപയോക്തൃ റേറ്റിങ് നേടിയ ചിത്രങ്ങളെയാണ് പട്ടികയിലേക്ക് പരിഗണിച്ചത്. വാര്‍ 2, ദി രാജാ സാബ്, ആംഖോം കി ഗുസ്താഖിയാം, സൈയാറ, ബാഗി 4, സണ്‍ ഓഫ് സര്‍ദാര്‍ 2, ഹൃദയപൂര്‍വം, മഹാവതാര്‍ നരസിംഹ, ആല്‍ഫ എന്നിവയാണ് 2025 ജൂലൈഡിസംബര്‍ കാലയളവില്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ ആദ്യ പത്തില്‍ ഇടം നേടിയത്. മോഹന്‍ലാല്‍, അജയ് ദേവ്ഗണ്‍, പൂജ ഹെഗ്‌ഡെ എന്നിവരാണ് രണ്ട് പട്ടികകളിലും ഇടം നേടിയ സിനിമകളുടെ ഭാഗമായ താരങ്ങള്‍. സിനിമകള്‍, ടിവി ഷോകള്‍, സെലിബ്രിറ്റികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും ജനപ്രിയവും ആധികാരികവുമായ ഉറവിടമാണ് ഐഎംഡിബി.

