ഇന്ത്യ-അറബ് വ്യാപാരം 215 ബില്യന്‍ ഡോളറായി ഉയരുമെന്ന് ഉച്ചകോടി

ഫിക്കി അംഗങ്ങള്‍ക്ക് അറബ് രാജ്യങ്ങളില്‍ അഞ്ചു വര്‍ഷത്തെ വിസ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു,
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന ഇന്ത്യ-അറബ് ലീഗ് ഉച്ചകോടിയില്‍ ഇന്ത്യ- അറബ് വ്യാപാരം 215 ബില്യണ്‍ ഡോളറായി ഉയരുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി (ഫിക്കി) ഇന്‍ഡോ അറബ് കൗണ്‍സില്‍ കോ ചെയറും ഇറാം ഹോള്‍ഡിങ്‌സ് ചെയര്‍മാനുമായ ഡോ. സിദ്ദീഖ് അഹമ്മദ് അഭിപ്രായപ്പെട്ടു. ന്യൂഡല്‍ഹിയില്‍ നടന്ന അറബ് ലീഗിലെ 22 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെയും അവരുടെ പ്രതിനിധികളും പങ്കെടുത്ത ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബ് ലീഗും ഇന്ത്യയും ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും ഭക്ഷ്യ സുരക്ഷ, പുനരുപയോഗ ഊര്‍ജം, ഡാറ്റ സംരക്ഷണം തുടങ്ങിയ മേഖലകളെ ശക്തിപ്പെടുത്തുന്നതില്‍ ധാരണയായി. അറബ് ലീഗിനെ പ്രതിനിധീകരിച്ചു ഇന്ത്യ ആന്റ് അറബ് കണ്‍ട്രീസ് ചേംബര്‍ ഓഫ് കോമേഴ്‌സ് ഇന്‍ഡസ്ട്രീസ് ആന്റ് അഗ്രികള്‍ച്ചര്‍ സെക്രട്ടറി ജനറല്‍ ഡോ. വെയില്‍ ഔവാദും ഫിക്കിയെ പ്രതിനിധീകരിച്ചു ഡോ. സിദ്ദീഖ് അഹമ്മദും ധാരണ പത്രത്തില്‍ ഒപ്പുവെച്ചു. ഫിക്കി അംഗങ്ങള്‍ക്ക് അറബ് രാജ്യങ്ങളില്‍ അഞ്ചു വര്‍ഷത്തെ വിസ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു, ഇതിലൂടെ വ്യാപാര രംഗത്ത് വന്‍ കുതിപ്പുണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ-യു.എ.ഇ ഉടമ്പടി കൊണ്ടുണ്ടായ പ്രയോജനത്തെക്കുറിച്ചും ഫെബ്രുവരി 17 മുതല്‍ 19 വരെ മുംബൈയില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഗ്ലോബല്‍ ഇക്കണോമിക് കോഓപ്പറേഷന്‍ 2026 സമ്മേളനവും ഉള്‍പ്പെടെ ഇന്ത്യ-അറബ് സഹകരണത്തിലെ പ്രധാന പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
സാമ്പത്തിക സേവനങ്ങള്‍, ഭക്ഷ്യസുരക്ഷ, ഊര്‍ജ സഹകരണം, കാര്‍ഷിക വ്യാപാരം എന്നിവയിലൂടെ അറബ് രാജ്യങ്ങളുമായി ഇന്ത്യയ്ക്കുള്ള ശക്തമായ ബന്ധം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കിര്‍തി വര്‍ധന്‍ സിംഗ് പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. അറബ് രാജ്യങ്ങളിലെ ഇന്ത്യന്‍ നിക്ഷേപങ്ങള്‍ ഇന്ത്യയെ ഒരു പ്രധാന ആഗോള വ്യാപാര പങ്കാളിയായി മാറ്റുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള സാമ്പത്തികതന്ത്രപരമായ ബന്ധം ശക്തിപ്പെടുകയാണെന്ന് ഉന്നതതല ഇന്ത്യ-അറബ് ലീഗ് ഉച്ചകോടിയെന്ന് അദ്ദേഹം വ്യക്തമാക്കി. 22 അറബ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുത്ത ഉച്ചകോടി ഇന്ത്യഅറബ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം ഏകദേശം 215 ബില്യണ്‍ ഡോളര്‍ ആയി കണക്കാക്കപ്പെടുന്നുവെന്ന് യോഗത്തില്‍ അറിയിച്ചു. ഇന്ത്യ-അറബ് ബന്ധം നൂറ്റാണ്ടുകളായുള്ള വ്യാപാരസാംസ്‌കാരിക ബന്ധങ്ങളില്‍ ആധാരമാക്കിയതാണെന്നും ഇരു പ്രദേശങ്ങളുടെയും പരസ്പര പൂരക ശക്തികള്‍, വിശ്വാസം, കാര്യക്ഷമമായ നയം നടപ്പാക്കല്‍, ചെറുകിടഇടത്തരം സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന സ്ഥാപന വേദികള്‍ എന്നിവ ഈ പങ്കാളിത്തം മുന്നോട്ട് നയിക്കുമെന്നും മറ്റ് പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു