കേരളത്തിന്റെ ആരോഗ്യസംരക്ഷണ മേഖല മാതൃകാപരം :  ജസ്റ്റിസ് എന്‍. നാഗരേഷ്

മുന്‍ ജി.എസ്.ടി കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ.ജോണ്‍ ജോസഫ് ഐ.ആര്‍.എസ് മുഖ്യ പ്രഭാഷണം നടത്തി.
പാമ്പാക്കുട :  അമേരിക്ക ഉള്‍പ്പെടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ രോഗനിര്‍ണ്ണയം നടത്തുന്നതിന് ഡോക്ടറെ കാണാന്‍ മാസങ്ങള്‍ എടുക്കുമ്പോള്‍ കേരളത്തില്‍ മണിക്കൂറുകള്‍ക്കകം ഏത് വിദഗ്ധ ഡോക്ടറെയും കാണാന്‍ സാധിക്കുമെന്നത് കേരളത്തിന്റെ ആരോഗ്യ സംരക്ഷണ മേഖലയുടെ പുരോഗതിയാണെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. നാഗരേഷ്
പറഞ്ഞു.  ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ മൂവ്‌മെന്റിന്റെയും ഓര്‍ബിസ്‌ലൈവ്‌സ് ഹെല്‍ത്ത്‌കെയറിന്റെയും സംയുക്താഭിമുഖ്യത്തില്‍ പാമ്പാക്കുട സെന്റ് ജോണ്‍സ് എഫോസോസ് ഓര്‍ത്തഡോക്‌സ് കത്തിഡ്രലില്‍ നടന്ന ജീവിതശൈലി രോഗനിര്‍ണ്ണയ ക്യാമ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ ജി.എസ്.ടി കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ.ജോണ്‍ ജോസഫ് ഐ.ആര്‍.എസ് മുഖ്യ പ്രഭാഷണം നടത്തി. രോഗം വരാതെ നോക്കുന്നതാണ് ഏറ്റവും ഉത്തമമെന്ന് ക്യാമ്പ് ഡയറക്ടര്‍ ഡോ.സ്റ്റീവ് പറഞ്ഞു. യുവാക്കളില്‍ കായിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യ പരിപാലനത്തിനുമായി വേള്‍ഡ് ബോക്‌സിംഗ് (കെയര്‍) ചാമ്പ്യന്‍ കെ.എസ്.വിനോദ് കണ്ടനാട് ഭദ്രാസന യുവജനസംഘം വൈസ് പ്രസിഡന്റ് ഫാ. ബേസില്‍ ജോര്‍ജിന് സ്‌പോര്‍ട്‌സ് കിറ്റ് കൈമാറി. യോഗത്തില്‍ മലങ്കര മല്‍പ്പാന്‍ ഡോ. ജോണ്‍സ് കോനാട്ട്, ഇന്ത്യന്‍ ക്രസ്റ്റിയന്‍ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി അഡ്വ.കെ.വി.സാബു, ഓര്‍ബിസ്‌ലൈവ്‌സ് സിഎംഡി ആന്റോണ്‍ ഐസക്ക്, ഫാ.ജോണ്‍ കോനാട്ട്, ഓര്‍ത്തഡോക്‌സ് സഭ മാനേജിംഗ് കമ്മിറ്റി മെമ്പര്‍ വി.കെ.വര്‍ഗീസ്, പാമ്പാക്കുട പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത്, ഫാ.തോമസ് ജോണ്‍,  എല്‍ദോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു