ജിനോമിക് നിരീക്ഷണത്തിന് എ. ഐ സംവിധാനം തുടങ്ങി

ന്യൂഡല്‍ഹി: ഏകആരോഗ്യ ദൗത്യത്തിന്റെ കീഴില്‍, ജീനോമിക് നിരീക്ഷണത്തിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് എ.ഐ അധിഷ്ഠിത സംവിധാനം ആരംഭിച്ചിട്ടുണ്ടെന്നും, മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതിന് മുമ്പുതന്നെ സാധ്യമായ ജന്തുജന്യ സാംക്രമിക രോഗങ്ങള്‍ പ്രവചിക്കാന്‍ ഇവയ്ക്ക് കഴിയുമെന്നും  കേന്ദ്ര ആരോഗ്യകുടുംബക്ഷേമ സഹമന്ത്രി  അനുപ്രിയ പട്ടേല്‍ പറഞ്ഞു. ഭാരത് മണ്ഡപത്തില്‍ നടന്ന 2026 ലെ ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയില്‍, ‘നൂതനാശയത്തില്‍ നിന്ന് സ്വാധീനത്തിലേക്ക് : പൊതുജനാരോഗ്യ രംഗത്തെ നൂതന സംവിധാനമായി എഐ’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. അത്തരം പ്രവചന ശേഷി , പൊതുജനാരോഗ്യ മേഖലയില്‍ രോഗ പ്രതിരോധത്തെ അടിസ്ഥാനമാക്കി ഒരു മാതൃകാപരമായ മാറ്റത്തെ പ്രതിനിധീകരിക്കുന്നു. ക്ഷയരോഗ നിര്‍ണയത്തിനായി എ.ഐ അധിഷ്ഠിത ഹാന്‍ഡ്‌ഹെല്‍ഡ് എക്‌സ്‌റേ മെഷീനുകളുടെയും കമ്പ്യൂട്ടര്‍സഹായത്തോടെയുള്ള ഡിറ്റക്ഷന്‍ ടൂളുകളുടെയും  വിന്യാസവും അവര്‍ എടുത്തുപറഞ്ഞു. നൂതന രോഗനിര്‍ണയ രീതികള്‍ സമൂഹങ്ങള്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കി. ഈ നൂതന കണ്ടുപിടുത്തങ്ങള്‍ ഏകദേശം 16 ശതമാനം അധികമായി ടിബി കേസ് കണ്ടെത്തലിന് കാരണമായി. കൂടാതെ, പ്രതികൂല ടിബി ചികിത്സാ ഫലങ്ങള്‍ പ്രവചിക്കുന്ന  എ. ഐ അധിഷ്ഠിത ഉപകരണങ്ങള്‍, ചികിത്സാ ഫലങ്ങളിലെ ന്യൂനത 27 ശതമാനം വരെ കുറയ്ക്കാന്‍ സഹായിച്ചു. ഇത് ക്ഷയരോഗത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ ശക്തിപ്പെടുത്തിയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇന്ത്യ പോലെ വലിയ ജനസംഖ്യയുള്ള, വിഭവ പരിമിതമായ രാജ്യത്ത് , പരിഹാരങ്ങള്‍ വിപുലവും ചുരുങ്ങിയ ചെലവിലും വ്യവസ്ഥാപരമായ വിടവുകള്‍ പരിഹരിക്കാന്‍ കഴിവുള്ളതുമായിരിക്കണം. ആരോഗ്യ സംരക്ഷണത്തില്‍ ശക്തമായ ഒരു എ ഐ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി ഗവണ്‍മെന്റ് സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടു, ഇതില്‍ എയിംസ് ഡല്‍ഹി, പിജിഐഎംഇആര്‍ ചണ്ഡീഗഡ്, എയിംസ് ഋഷികേശ് എന്നിവിടങ്ങളില്‍ മൂന്ന് എഐ മികവ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടുന്നു. പൊതുജനാരോഗ്യ സംരക്ഷണ വിതരണത്തില്‍ ലോകോത്തര അക വൈദഗ്ധ്യം സംയോജിപ്പിക്കുന്നതിന് ഇത് സഹായിക്കും. സാങ്കേതികവിദ്യയുടെ പങ്ക് വ്യക്തമാക്കി, ക്ലിനിക്കല്‍ വിദഗ്ധര്‍ക്ക് പകരമല്ല, മറിച്ച് ക്ലിനിക്കല്‍ നിരീക്ഷണങ്ങളെ വര്‍ദ്ധിപ്പിക്കാനും സഹായിക്കാനുമാണ് എ ഐ പ്രയോജനപ്പെടുത്തുന്നത് പതിവ് ജോലി ഭാരം കുറയ്ക്കുന്നതിലൂടെ, സങ്കീര്‍ണ്ണമായ കേസുകള്‍ക്കും നിര്‍ണായകമായ ക്ലിനിക്കല്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനും കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഡോക്ടര്‍മാരെ  എ. ഐ പ്രാപ്തരാക്കുന്നു.’വൈദ്യശാസ്ത്രം ഒരു ശാസ്ത്രം മാത്രമല്ല; അതൊരു കല കൂടിയാണ്. ആരോഗ്യ സംരക്ഷണം അല്‍ഗോരിതങ്ങളില്‍ മാത്രമല്ല, മനുഷ്യരുടെ കരസ്പര്‍ശം, സഹാനുഭൂതി, അനുകമ്പ, ആശയവിനിമയം എന്നിവയിലും ഉള്‍ചേര്‍ന്നിരിക്കുന്നു അവ യന്ത്രങ്ങള്‍ക്ക് പകര്‍ത്താന്‍ കഴിയാത്ത ഗുണങ്ങളാണ്. ഭാവിസജ്ജമായ ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകള്‍ എ. ഐ സാക്ഷരരായിരിക്കണമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തുടനീളമുള്ള ഡോക്ടര്‍മാരെ അത്യാവശ്യ ഡിജിറ്റല്‍ ശേഷിയില്‍ സജ്ജരാക്കുന്നതിനായി നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് അടുത്തിടെ ആരോഗ്യ സംരക്ഷണ മേഖലയില്‍ എ. ഐ എന്ന വിഷയത്തില്‍  ഓണ്‍ലൈന്‍ പരിശീലന പരിപാടി ആരംഭിച്ചു. ഇത് ഇന്ത്യയുടെ മെഡിക്കല്‍ കര്‍മ്മ സേനയെ സാങ്കേതികവിദ്യാധിഷ്ഠിത ഭാവിക്ക് സജ്ജമാണെന്ന് ഉറപ്പാക്കുന്നുവെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു