ഉലകം ചുറ്റാന്‍ ഐഎന്‍എസ്  സുദര്‍ശിനി;  മഹാസമുദ്ര പര്യടനത്തിന് തുടക്കം

കൊച്ചി ദക്ഷിണമേഖലാ നാവികാസ്ഥാനത്ത് നടന്ന ചടങ്ങില്‍ സൗതേണ്‍ നാവിക കമാന്‍ഡന്റ് ഫ് ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ചീഫ്, വൈസ് അഡ്മിറല്‍ സമീര്‍ സക്‌സേന കപ്പല്‍ ഫ് ളാഗ് ഓഫ് ചെയ്തു
കൊച്ചി: ഇന്ത്യന്‍ നാവികസേനയുടെ സെയില്‍ ട്രെയിനിംഗ് കപ്പല്‍ ‘ഐഎന്‍എസ് സുദര്‍ശിനി’  പത്ത് മാസക്കാലം നീളുന്ന ലോകായന്‍ 26 മഹാസമുദ്ര പര്യടനത്തിനായി പുറപ്പെട്ടു. കൊച്ചി ദക്ഷിണമേഖലാ നാവികാസ്ഥാനത്ത് നടന്ന ചടങ്ങില്‍ സൗതേണ്‍ നാവിക കമാന്‍ഡന്റ് ഫ് ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ചീഫ്, വൈസ് അഡ്മിറല്‍ സമീര്‍ സക്‌സേന കപ്പല്‍ ഫ് ളാഗ് ഓഫ് ചെയ്തു. ഐഎന്‍എസ് സുദര്‍ശിനി ഇന്ത്യയുടെ ‘ആഗോള അംബാസഡര്‍’ ആണെന്ന്  വൈസ് അഡ്മിറല്‍ സമീര്‍ സക്‌സേന പറഞ്ഞു. ഈ യാത്ര സമുദ്രങ്ങളെയും അതിര്‍ത്തികളെയും കടന്ന് ലോകമെമ്പാടും ‘സൗഹൃദത്തിന്റെ പാലങ്ങള്‍’ പണിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ലോകായന്‍ 26 സ്മാരകഫലകവും ചടങ്ങില്‍ അദ്ദേഹം അനാവരണം ചെയ്തു. സീനിയര്‍ ഓഫീസര്‍മാര്‍, നാവികസമൂഹത്തിലെ അംഗങ്ങള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, കപ്പല്‍ ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവരും ചടങ്ങില്‍ സാക്ഷികളായി. വസുധൈവ കുടുംബകം എന്ന ആത്മാവിനെയും മഹാസാഗര്‍ എന്ന ദര്‍ശനത്തെയും ആധാരമാക്കി, സമുദ്രങ്ങള്‍ക്കപ്പുറം സൗഹൃദത്തിന്റെ പാലങ്ങള്‍ പണിയുന്നതാണ് ലോകായന്‍ 26 ദൗത്യത്തിന്റെ ലക്ഷ്യം. ഇന്ത്യയുടെ സമുദ്രയാന പൈതൃകം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച് സഹകരണവും വിശ്വാസവും വളര്‍ത്തുന്ന ആഗോള യാത്ര ഇന്ത്യയുടെ ആഗോള സമുദ്ര പ്രവര്‍ത്തനങ്ങളിലെ പ്രാധാന്യവും, പ്രൊഫഷണല്‍ പരിശീലനത്തോടും സമുദ്ര സെയിലിംഗ് മികവിനോടും ഇന്ത്യന്‍ നാവികസേന പുലര്‍ത്തുന്ന പ്രതിബദ്ധതയും ഉയര്‍ത്തിക്കാട്ടുന്നതാണ്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു