റെയില്‍വേ സ്റ്റേഷനില്‍ നിന്നും ക്ഷേത്രങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കായി പ്രത്യേക വാഹന സൗകര്യവും പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
തൃശൂര്‍: രാജ്യത്തെ പുണ്യക്ഷേത്രങ്ങള്‍ കോര്‍ത്തിണക്കി ഇന്ത്യന്‍ റെയില്‍വേയും ടൂര്‍ ടൈംസും ചേര്‍ന്നൊരുക്കുന്ന എസി സ്വകാര്യ ടൂറിസ്റ്റ് ട്രെയിനില്‍ ഫെബ്രുവരി 24ന് പുറപ്പെടും. പ്രമുഖ ആത്മീയഗുരു സ്വാമി ഉദിത് ചൈതന്യയുടെ സാന്നിധ്യത്തില്‍ നടത്തുന്ന 12 ദിവസത്തെ ഈ യാത്ര ഗുജറാത്തിലെ പുണ്യഭൂമികളായ പഞ്ചദ്വാരക, സോമനാഥ് ജ്യോതിര്‍ലിംഗം, സമുദ്രമധ്യത്തിലെ നിഷ്കലങ്ക് മഹാദേവ് ക്ഷേത്രം തുടങ്ങിയവ സന്ദര്‍ശിക്കും.ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല ദിനത്തില്‍ സോമനാഥിലെ ശക്തി പീഠത്തില്‍ സ്വാമി ഉദിത് ചൈതന്യയുടെ നേരിട്ടുള്ള നേതൃത്വത്തില്‍ ഭക്തര്‍ക്കായി പ്രത്യേക പൊങ്കാല സമര്‍പ്പണവും പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും.യാത്രയിലുടനീളം ഗുണനിലവാരമുള്ള ശുദ്ധമായ സസ്യാഹാരം ലഭ്യമാക്കുന്നതിനൊപ്പം ഓരോ സ്ഥലങ്ങളിലും തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാനായി മികച്ച താമസസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ക്ഷേത്രങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കായി പ്രത്യേക വാഹന സൗകര്യവും പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനില്‍ കൊല്ലം, കോട്ടയം എറണാകുളം, തൃശ്ശൂര്‍ ഷോര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ സ്റ്റേഷനില്‍ നിന്ന് യാത്രക്കാര്‍ക്ക് കയറാവുന്നതാണ്. പൂര്‍ണ്ണമായും എസി സൗകര്യമുള്ള ട്രെയിനിലെ യാത്രയ്ക്ക് സെക്കന്‍ഡ് എസി നിരക്ക് 50,600 രൂപയും തേര്‍ഡ് എസി നിരക്ക് 42,700 രൂപയുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7305858585 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ംംം.ീtuൃശോല.െശി എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.

