ടൂത്ത് പേസ്റ്റ് ഉപയോഗം വ്യാപകമായിട്ടും ഇന്ത്യയുടെ ശരാശരി ദന്താരോഗ്യ സ്‌കോര്‍ 5ല്‍ 2.6 മാത്രമാണെന്ന് കോള്‍ഗേറ്റ് കണ്ടെത്തി.
കൊച്ചി : ഇന്ത്യയുടെ ദന്താരോഗ്യ സ്‌കോര്‍ പിന്നിലെന്ന് കണ്ടെത്തല്‍. കോള്‍ഗേറ്റ് പാമോലിവ് (ഇന്ത്യ) 2024 നവംബറില്‍ ആരംഭിച്ച ‘ഓറല്‍ ഹെല്‍ത്ത് മൂവ്‌മെന്റ് വഴി 4.5 ദശലക്ഷത്തിലധികം ഇന്ത്യക്കാരെ പരിശോധിച്ചതില്‍, രാജ്യത്തിന്റെ ശരാശരി ദന്താരോഗ്യ സ്‌കോര്‍ 5ല്‍ 2.6 ആണെന്ന് കണ്ടെത്തി. 50,000 ദന്തരോഗ വിദഗ്ധരുടെ സഹായത്തോടെ ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷനുമായി സഹകരിച്ച് സൗജന്യ ദന്ത പരിശോധനയും മറ്റും നല്‍കിയ ഈ പദ്ധതിയിലൂടെ, ദന്ത ശുചിത്വത്തെക്കുറിച്ചുള്ള അവബോധത്തിലെയും പ്രയോഗത്തിലെയും വലിയ വിടവ് നികത്താനാണ് ലക്ഷ്യമിട്ടത്.
ഇന്ത്യയില്‍ ഏകദേശം 100% ആളുകളും ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നുണ്ടെങ്കിലും, 90% ആളുകളുടെ പല്ലുകള്‍ക്കും പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ 9% പേര്‍ മാത്രമാണ് ദന്തരോഗ വിദഗ്ധരെ പതിവായി സന്ദര്‍ശിക്കുന്നത്. ഈ പദ്ധതിയിലൂടെ നടത്തിയ സ്‌ക്രീനിംഗിന് ശേഷം ആറില്‍ ഒരാള്‍ ദന്ത പരിശോധനയ്ക്ക് വിധേയരായത്, പദ്ധതിയുടെ വിജയം വ്യക്തമാക്കുന്നു. ദിവസേന രണ്ടുതവണ പല്ല് തേക്കുക, കാപ്പിയും പഞ്ചസാര പാനീയങ്ങളും മിതമാക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പുകയില ഒഴിവാക്കുക തുടങ്ങിയ ശീലങ്ങള്‍ മെച്ചപ്പെട്ട ദന്താരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പ്രധാന കണ്ടെത്തലുകള്‍