ഇന്ത്യവുഡ് 2025 മാര്‍ച്ച് 6 മുതല്‍ 9 വരെ ഡല്‍ഹിയില്‍ 

50,000 ചതുരശ്ര മീറ്ററില്‍,30 മുതല്‍ 600ലധികം പ്രമുഖ ബ്രാന്‍ഡുകള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും. വിവിധ ഉല്‍പന്നങ്ങള്‍, ഘടകങ്ങള്‍, ഈ മേഖലയുമായി ബന്ധപ്പെട്ട അനുബന്ധ വിഭാഗങ്ങള്‍ എന്നിവയെല്ലാം പ്രദര്‍ശനത്തിനുണ്ടാകും.

 

കൊച്ചി: ഫര്‍ണീച്ചറുകള്‍, വൂഡ് എന്നിവയുമായി ബന്ധപ്പെട്ട സമഗ്ര പ്രദര്‍ശനമായ ഇന്ത്യ വൂഡ് 2025 മാര്‍ച്ച് 6 മുതല്‍ 9 വരെ ഡല്‍ഹി, ഗ്രേറ്റര്‍നോയിഡ ഇന്ത്യ എക്‌സ്‌പോ മാര്‍ട്ട് ആന്‍ഡ് സെന്ററില്‍ വെച്ച് നടക്കും. 50,000 ചതുരശ്ര മീറ്ററില്‍,30 മുതല്‍ 600ലധികം പ്രമുഖ ബ്രാന്‍ഡുകള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും. വിവിധ ഉല്‍പന്നങ്ങള്‍, ഘടകങ്ങള്‍, ഈ മേഖലയുമായി ബന്ധപ്പെട്ട അനുബന്ധ വിഭാഗങ്ങള്‍ എന്നിവയെല്ലാം പ്രദര്‍ശനത്തിനുണ്ടാകും.

സര്‍ഫേസ് ഇന്‍ മോഷന്‍, ഇന്ത്യാ മാട്രസ്‌ടെക് എക്‌സ്‌പോ,അഫോള്‍സ്റ്ററി പ്രദര്‍ശനം, വൂഡ് പ്ലസ് ആര്‍ക്കിടെക്, ഡിസൈന്‍ ആന്റ് സര്‍ഫസ് തുടങ്ങിയ അനുബന്ധ പ്രദര്‍ശനങ്ങളും ഇതോടൊപ്പം നടത്തും. ഈ രംഗത്തെ ഏറ്റവും പുതിയ പ്രവണതകള്‍ നേരിട്ടു മനസിലാക്കാനുള്ള അപൂര്‍വ്വ അവസരമാണ് ഈ പരിപാടികള്‍ പ്രദാനം ചെയ്യുന്നതെന്നും ഫര്‍ണീച്ചര്‍ ഉല്‍പാദന മേഖലയിലെ മാറ്റങ്ങള്‍ക്ക് ഒരു ചാലക ശക്തിയായി ഇതു വര്‍ത്തിക്കുമെന്നും ന്യൂന്‍ബര്‍ഗ് മെസ്സെ ഇന്ത്യ ഗ്രൂപ് ഡയറക്ടര്‍ ശിവകുമാര്‍ വേണുഗോപാല്‍ പറഞ്ഞു

 

Spread the love