എഴുത്തുകാരിയും , അഭിനേതാവും ആക്ടിവിസ്റ്റുമായ ട്രാന്‍സ് വുമണ്‍ എ .രേവതിയുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഡോക്യുമെന്ററി . മുംബൈയില്‍ ജൂണ്‍ 4 മുതല്‍ 8 വരെ നടക്കുന്ന സൗത്ത് ഏഷ്യയിലെ വലിയ എല്‍.ജി. ബി.ടി. ക്യു + ഫിലിം ഫെസ്റ്റിവലുകളിലൊന്നായ കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കോഴിക്കോട്: ഏഴാമത് സ്വതന്ത്ര ചലച്ചിത്ര മേളയില്‍ (ഐ.ഇ. എഫ്.എഫ്.കെ) പി. അഭിജിത് സംവിധാനം ചെയ്ത ഞാന്‍ രേവതി മികച്ച ചിത്രത്തിനുള്ള ഓഡിയന്‍സ് പോള്‍ അവാര്‍ഡ് കരസ്ഥമാക്കി. എഴുത്തുകാരിയും , അഭിനേതാവും ആക്ടിവിസ്റ്റുമായ ട്രാന്‍സ് വുമണ്‍ എ .രേവതിയുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഡോക്യുമെന്ററി . മുംബൈയില്‍ ജൂണ്‍ 4 മുതല്‍ 8 വരെ നടക്കുന്ന സൗത്ത് ഏഷ്യയിലെ വലിയ എല്‍.ജി. ബി.ടി. ക്യു + ഫിലിം ഫെസ്റ്റിവലുകളിലൊന്നായ കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ ഡോക്യുമെന്ററിയാണ് ഞാന്‍ രേവതി .അഭിജിത് മജൂംദാര്‍ സംവിധാനം ചെയ്ത ഹിന്ദി സിനിമ ബോഡി, രാജേഷ് ജെയിംസ് സംവിധാനം ചെയ്ത മലയാളം ഡോക്യുമെന്ററി സ്ളേവസ് ഓഫ് ദി എമ്പയര്‍ എന്നീ ചിത്രങ്ങള്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് പങ്കിട്ടു. 50000 രൂപയും ഫലകവുമാണ് അവാര്‍ഡ്. സാര്‍ഥക് ജയ്സ്വാള്‍ സംവിധാനം ചെയ്ത ബഹുഭാഷാ ഡോക്യുമെന്ററി സിന്ദാ ഹെ മികച്ച ചിത്രത്തിനുള്ള സ്പെഷല്‍ മെന്‍ഷന്‍ അവാര്‍ഡ് കരസ്ഥമാക്കി.
മിഥുന് മുരളിയാണ് മികച്ച സംവിധായകനും എഡിറ്ററും. ചിത്രം കിസ് വാഗണ്‍. നണ് ഓഫ് ഹെര്‍ എന്ന കന്നഡ സിനിമയുടെ എഴുത്തുകാരി പൂജിത പ്രസാദ് ആണ് മികച്ച തിരക്കഥാകൃത്ത്. ശിവരഞ്ജിനി സംവിധാനം ചെയ്ത വിക്ടോറിയ മികച്ച തിരക്കഥയ്ക്കുള്ള സ്പെഷല്‍ മെന്‍ഷന്‍ അവാര്‍ഡ് കരസ്ഥമാക്കി. ബോഡി സിനിമയിലൂടെ വികാസ് അര്സ്മികച്ചസിനിമാട്ടോഗ്രാഫര്ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കി. റിപ് ട്ടൈഡ് എന്ന മലയാളം സിനിമയുടെ ഛായാഗ്രാഹകന്‍ അഭിജിത് സുരേഷിന് സ്പെഷല്‍ മെന്‍ഷന്‍ അവാര്‍ഡ് ഉണ്ട്. ബോഡിയിലൂടെ അമലാ പോപുരി മികച്ച സൗണ്ട് ഡിസൈനര്‍ക്കുള്ള അവാര്‍ഡ് നേടി. ആല്ബിന് ആന്‍ഡ്രൂ കൊറെയാ ആണ് മികച്ച സംഗീത സംവിധായകന്. ചിത്രം സ്ളേവസ് ഓഫ് ദി എമ്പയര്‍. ബോഡിയിലൂടെ മനോജ് ശര്‍മയും വിക്ടോറിയയിലൂടെ മീനാക്ഷി ജയനും മികച്ച അഭിനേതാക്കള്‍ക്കുള്ള അവാര്‍ഡിന് അര്‍ഹരായി. നണ് ഓഫ് ഹെര്‍ എന്ന കന്നഡ സിനിമയിലെ അഭിനയത്തിന് ഗ്രീഷ്മ ശ്രീധര്‍ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായി
.പെന്ഗ്വിന് ബുക്സ് പുറത്തിറക്കിയ ‘ ദ ട്രൂത്ത് എബൗട്ട് മീ ‘ എന്ന ആത്മകഥയിലൂടെ പ്രശസ്തയായ ട്രാന്‍സ്ജെന്‍ഡര്‍ എഴുത്തുകാരിയും അഭിനേതാവും ആക്ടിവിസ്റ്റുമായ എ രേവതിയുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ‘ഞാന്‍ രേവതി’. പെരുമാള്‍ മുരുകന് , ആനിരാജ ,രഞ്ജു രഞ്ജിമാര്‍ , ശീതള്‍ ശ്യാം, സൂര്യ ഇഷാന് , എ മങ്കൈ , ശ്രീജിത് സുന്ദരം, ചാന്ദ്നി ഗഗന , ഉമ ,ഭാനു ,ലക്ഷമി , കലൈ ശെല്വന് , കനക , ഭാഗ്യം , കണ്ണായി , മയില്‍ ,ഏയ്ഞ്ചല്‍ ഗ്ലാഡി , ശ്യാം, ജീ ഇമാന് സെമ്മലര്‍ തുടങ്ങി നിരവധി പേര് ഡോക്യുമെന്ററിയിലുണ്ട് രേവതിയുടെ ജീവിതം പറയുന്നതിലൂടെ ഇന്ത്യയിലെ ട്രാന്‍സ്ജെന്‍ഡര്‍ ജീവിതാവസ്ഥകളെ വിശകലനം ചെയ്യുകയാണ് ഡോക്യുമെന്ററി .രണ്ടര വര്‍ഷം കൊണ്ട് നാമക്കല്‍ , ചെന്നൈ , കോയമ്പത്തൂര്‍ , ബംഗളൂരു , അങ്കമാലി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ഞാന്‍ രേവതി നിര്‍മ്മിച്ചിരിക്കുന്നത് പ്രപഞ്ചം ഫിലിംസിന്റെ ബാനറില്‍ എ. ശോഭിലയാണ്. പി.ബാലകൃഷ്ണനും ടി.എം. ലക്ഷമി ദേവിയുമാണ് സഹനിര്‍മാതാക്കള്‍ .ചായാഗ്രാഹണം മുഹമ്മദ് എ , എഡിറ്റിങ് അമല്‍ജിത്ത് , സിങ്ക് സൗണ്ട് റെക്കോര്‍ഡിങ് ,സൗണ്ട് ഡിസൈന്‍ , ഫൈനല്‍ മിക്സ് വിഷ്ണു പ്രമോദ് ,പശ്ചാത്തല സംഗീതം രാജേഷ് വിജയ് , ഡ്രാമ സംഗീതം ശ്യാം എസ്.കെ.ബി , കളറിസ്റ്റ് സാജിദ് വി. പി. , സബ്ടൈറ്റില്‍സ് ആസിഫ് കലാം, അഡീഷണല്‍ ക്യാമറ ചന്തു മേപ്പയ്യൂര്‍ , അസിസ്റ്റന്റ് ക്യാമറ ശ്രീജേഷ് കെ.വി , ഡ്രാമ ലൈറ്റിങ്ങ് . പി.ആര്. ഒ പി.ആര് സുമേരന്‍ , ടൈറ്റില്‍ കെന്‍സ് ഹാരിസ് , ഡിസൈന്‍ അമീര്‍ ഫൈസല്‍.

