അന്തര്‍ദേശീയ സഹകരണ ദിനാചരണത്തിനോടനുബന്ധിച്ച് അങ്കമാലി അഡലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സംസ്ഥാനതല ദിനാഘോഷത്തില്‍ സഹകരണ വകുപ്പ് മന്ത്രി വി. എന്‍ വാസവനില്‍ നിന്നും ആശുപത്രി ഭരണ സമിതി സെക്രട്ടറി അജയ് തറയില്‍,ആശപത്രി ഡയറക്ടര്‍മാരായ പി.വി അഷറഫ്, ഇക്ബാല്‍ വലിയ വീട്ടില്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി
കൊച്ചി: കേരളത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സഹകരണ ആശുപത്രിയ്ക്കുള്ള അവാര്‍ഡ് എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രിയ്ക്ക്. അന്തര്‍ദേശീയ സഹകരണ ദിനാചരണത്തിനോടനുബന്ധിച്ച് അങ്കമാലി അഡലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സംസ്ഥാനതല ദിനാഘോഷത്തില്‍ സഹകരണ വകുപ്പ് മന്ത്രി വി. എന്‍ വാസവനില്‍ നിന്നും ആശുപത്രി ഭരണ സമിതി സെക്രട്ടറി അജയ് തറയില്‍,ആശപത്രി ഡയറക്ടര്‍മാരായ പി.വി അഷറഫ്, ഇക്ബാല്‍ വലിയ വീട്ടില്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
സംസ്ഥാനത്തെ സഹകരണ ആശുപത്രികളുടെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് മികച്ച രണ്ടാമത്തെ സഹകരണ ആശുപത്രിയായി ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രിയെ സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുത്തത്. ആതുര സേവന രംഗത്ത് വര്‍ഷങ്ങളായി നിലകൊള്ളുന്ന ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ പ്രവര്‍ത്തനമികവിനുള്ള അംഗീകാരമാണ് ഈ അവാര്‍ഡെന്ന് ആശുപത്രി ഭരണ സമിതി പ്രസിഡന്റ് എം.ഒ ജോണ്‍, സെക്രട്ടറി അജയ് തറയില്‍ എന്നിവര്‍ പറഞ്ഞു. ഭരണസമിതിയുടെയും ഡോക്ടര്‍മാരടക്കമുള്ള ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരുടെയും കൂട്ടായ പ്രയത്‌നത്തിന്റെ ഫലമാണ് അവാര്‍ഡെന്നും ആശുപത്രിയുടെ മുന്നോട്ടു പ്രയാണത്തിന് ഇത് ഏറെ ഊര്‍ജ്ജം പകരുമെന്നും ഇവര്‍ വ്യക്തമാക്കി.

