07 MARCH 2026 SATURDAY

കൊച്ചി

സ്ഥിരം പരാതി പരിഹാര അദാലത്ത്

കൊച്ചി :(07.03.2026) https://societytodaynews.com/ കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ പഴയ ഓഫീസ് കൗണ്‍സില്‍ ഹാള്‍ : കൊച്ചി നഗരസഭയുടെയും കേരള സംസ്ഥാന നിയമ സേവന അതോറിറ്റിയുടേയും ജില്ലാ നിയമ സേവന അതോറിറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍ പൊതുജനങ്ങളുടെ പരാതിയും തര്‍ക്കപരിഹാരവും നഗരസഭ തലത്തില്‍ തന്നെ തീര്‍പ്പാക്കുന്നതിനുവേണ്ടിയുള്ള സ്ഥിരം പരാതി പരിഹാര അദാലത്ത് രാവിലെ 10 മണിക്ക് നടക്കും.

സീടോ കാമ്പയിന്‍ ലോഞ്ച് 2026 

കൊച്ചി :(07.03.2026) https://societytodaynews.com/ എറണാകുളം ഹൈക്കോടതി ജംഗ്ഷന്‍, വഞ്ചി സ്‌ക്വയര്‍ : സീടോ (സീറോ ടോളറന്‍സ് ടു സെക്ഷ്വല്‍ വയലന്‍സ്) മൂവ്മെന്റിന്റെ ഔദ്യോഗിക കാമ്പയിന്‍ ലോഞ്ച് 2026 വൈകുന്നേരം 4 മണി മുതല്‍ 7:00 മണി വരെ. രാഷ്ട്രീയ വിശദീകരണം, അനുഭവങ്ങള്‍ പങ്കുവെക്കല്‍, കലാ-സാംസ്‌കാരിക പരിപാടികള്‍ എന്നിവ  ലോഞ്ചിന്റെ ഭാഗമായി ഉണ്ടായിരിക്കും.

മിഡ് നൈറ്റ് റണ്‍

കൊച്ചി :(07.03.2026) https://societytodaynews.com/ എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട് : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരള ടൂറിസം വകുപ്പിന്റെ  സഹകരണത്തോടെ ട്വന്റിഫോറും  ഫ്‌ലവേഴ്‌സും സംയുക്തമായി മിഡ് നൈറ്റ് റണ്‍ രാത്രി 9 മണിക്ക് സംഘടിപ്പിക്കുന്നു.

ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍ രജത ജൂബിലി

കൊച്ചി :(07.03.2026) https://societytodaynews.com/ ഹൈക്കോടതി ഓഡിറ്റോറിയം: ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍ രജത ജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകുന്നേരം മൂന്നിന് നിര്‍വ്വഹിക്കും. മന്ത്രി പി. രാജീവ്  അധ്യക്ഷത വഹിക്കും. ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്റെ പുതിയ ലോഗോയുടെ പ്രകാശനം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ നിര്‍വ്വഹിക്കും. രജത ജൂബിലി സുവനീറിന്റെ കവര്‍ചിത്ര പ്രകാശനം അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ് നിര്‍വ്വഹിക്കും

ലുലു ഹോളി ഉത്സവ്

കൊച്ചി :(07.03.2026) https://societytodaynews.com/ ലുലു മാള്‍ : ലുലു ഹോളി ഉത്സവ് വൈകുന്നേരം 4 മണിമുതല്‍.

കാലടി

ഉദ്ഘാടനം

കാലടി:(07.03.2026) https://societytodaynews.com/ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല :  അമിനിറ്റി സെന്റര്‍, ആംഫി തീയറ്റര്‍, ആര്‍ട്ട് ഗാലറി ആന്‍ഡ് എക്‌സിബിഷന്‍ സെന്റര്‍, പുതുതായി തുടങ്ങുന്ന ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാം എന്നിവയുടെ ഉദ്ഘാടനം  മന്ത്രി ഡോ. ആര്‍ ബിന്ദു രാവിലെ 11 ന് നിര്‍വഹിക്കും. വൈസ് ചാന്‍സലര്‍ ഡോ. കെ കെ ഗീതാകുമാരി അധ്യക്ഷയാകും.

വൈപ്പിന്‍

ഉദ്ഘാടനം

വൈപ്പിന്‍:(07.03.2026) https://societytodaynews.com/ മാലിപ്പുറം കര്‍ത്തേടം സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം  : ജോയിന്റ് കൗണ്‍സില്‍ ഓഫ് സേ്റ്ററ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്‍ എറണാകുളം ജില്ലാ സമ്മേളനം വൈകിട്ട് 3ന് സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ കെ എല്‍ ദിലീപ്കുമാര്‍ അധ്യക്ഷത വഹിക്കും.

കളമശേരി

ശില്‍പ്പശാല

കളമശേരി:(07.03.2026) https://societytodaynews.com/ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി : കൊച്ചി സര്‍വകലാശാല വിമന്‍സ് സ്റ്റഡീസ് സെന്റര്‍ വനിതാദിനത്തോടനുബന്ധിച്ച് ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ഉച്ചയ്ക്ക് 2ന് ഓണ്‍ലൈനില്‍ ശില്‍പ്പശാല സംഘടിപ്പിക്കുന്നു.

പ്രഭാഷണം

കളമശേരി:(07.03.2026) https://societytodaynews.com/  കളമശേരി നുവാല്‍സ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലുള്ള സെമിനാര്‍ ഹാള്‍ : പുതിയ സമുദ്രനിയമങ്ങളെക്കുറിച്ച്  പ്രത്യേക പ്രഭാഷണം കേരള ഹൈക്കോടതി ജഡ്ജി  ജസ്റ്റിസ് വി. എം. ശ്യാംകുമാര്‍ രാവിലെ 10.30ന് മുഖ്യപ്രഭാഷണം നടത്തും. നുവാല്‍സ് വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ജി. ബി. റെഡ്ഡി  അധ്യക്ഷത വഹിക്കും. നുവാല്‍സ് പ്രൊഫസര്‍ പ്രൊഫ ഡോ.അനില്‍ ആര്‍. നായര്‍, ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. വി. ബി. ഹരി നാരായണന്‍ എന്നിവര്‍ പ്രസംഗിക്കും.

വോളിബോള്‍ കോര്‍ട്ട് ഉദ്ഘാടനം

കളമശേരി:(07.03.2026) https://societytodaynews.com/ കളമശേരി നുവാല്‍സ് കാമ്പസ് : വോളിബോള്‍ കോര്‍ട്ട് ഉദ്ഘാടനം രാവിലെ 11.45 ന് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും.   ഇന്ത്യന്‍ വോളിബോള്‍ താരം കിഷോര്‍ കുമാര്‍ മുഖ്യ അതിഥിയായിരിക്കും.

കോലഞ്ചേരി

വനിതാ കര്‍ഷക വര്‍ഷം – 2026

കോലഞ്ചേരി:(07.03.2026) https://societytodaynews.com/  മഴുവന്നൂര്‍ പഞ്ചായത്ത് ഹാള്‍  : കിസ്സാന്‍ സര്‍വീസ് സൊസൈറ്റി മഴുവന്നൂര്‍ യൂണിറ്റ്, മഴുവന്നൂര്‍ ഗ്രാമ പഞ്ചായത്ത്, മഴുവന്നൂര്‍ കൃഷി ഭവന്‍ എന്നിവര്‍ സംയുക്തമായി നടത്തുന്ന വനിതാ കര്‍ഷക വര്‍ഷം – 2026 ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം സുജിത് പോള്‍ നിര്‍വഹിക്കും.  മഴുവന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി മോഹന്‍ദാസ് അധ്യക്ഷത വഹിക്കും. കിസ്സാന്‍ സര്‍വീസ് സൊസൈറ്റി ദേശീയ ജനറല്‍ സെക്രട്ടറിയും ബി.എസ്.എസ് സ്‌കില്‍ ഡിവിഷന്‍ നാഷ്ണല്‍ കോര്‍ഡിനേറ്ററുമായ എസ്. സുരേഷ് മുഖ്യ പ്രഭാഷണം നടത്തും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു