08 MARCH 2026 SUNDAY

കൊച്ചി

സൗജന്യ പ്രതിരോധ പരിശീലനം 


കൊച്ചി : (08.03.2026) https://societytodaynews.com/ ലോക വനിതാദിനാചരണത്തോടനുബന്ധിച്ച് ഇന്‍ഡ്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സ് (ഐ.എ.പി) കൊച്ചിന്‍ ബ്രാഞ്ചിലെ വനിതാ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍  ഇന്ന് (മാര്‍ച്ച് 08, ഞായറാഴ്ച) വൈകുന്നേരം 03.30 ന്  കലൂര്‍ ഐ. എം. എ ഹൗസില്‍ വനിതകള്‍ക്കായി സൗജന്യ  പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിക്കും. ഐ.എ.പി ദേശീയ വൈസ് പ്രസിഡന്റ് ഡോ. ഒ. ജോസ് ഉദ്ഘാടനം ചെയ്യും. കൊച്ചിന്‍ ബ്രാഞ്ച് പ്രസിഡന്റ് ഡോ. കെ.ജി വിജയന്‍ അധ്യക്ഷത വഹിക്കും.

സമ്മേളനം

കൊച്ചി : (08.03.2026) https://societytodaynews.com/ എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയം : കേരള എന്‍ജിഒ യൂണിയന്‍ 63-ാമത് ജില്ലാ സുഹൃദ് സമ്മേളനം രാവിലെ 10.30 ന് സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ എന്‍ ഗോപിനാഥ് ഉദ്ഘാടനം ചെയ്യും.

സെമിനാര്‍

കൊച്ചി : (08.03.2026) https://societytodaynews.com/ തോപ്പുംപടി കാത്തലിക് സെന്റര്‍ : കൊല്ലാ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെമിനാര്‍ രാവിലെ 9.45 ന് കെ ജെ മാക്‌സി എംഎല്‍എ ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഷാജി ജോര്‍ജ് അധ്യക്ഷനാകും.

പി ജി കമ്മത്ത് ജന്മശതാബ്ദി സിമ്പോസിയം

കൊച്ചി : (08.03.2026) https://societytodaynews.com/ എറണാകുളം ഭാരത് ഹോട്ടല്‍ : പി ജി കമ്മത്ത് ജന്മശതാബ്ദി സിമ്പോസിയം രാവിലെ 10ന് കേന്ദ്ര സാഹിത്യ അക്കാദമിയിലെ കൊങ്കമി ഭാഷാ കണ്‍വീനര്‍ പൂര്‍ണാനന്ദ ചാരി ഉദ്ഘാടനം ചെയ്യും. മംഗളൂര്‍ മഹാത്മാഗാന്ധി മ്യൂസിയം ഡയറക്ടര്‍ ഡോ. പയ്യന്നൂര്‍ രമേഷ് പൈ മുഖ്യപ്രഭാഷണം നടത്തും.

ആയുര്‍വേദ വനിതാരോഗ്യ ക്ലിനിക്

കൊച്ചി : (08.03.2026) https://societytodaynews.com/ അപ്പോളോ ആയുര്‍വേദ് കടവന്ത്ര സെന്റര്‍ : ആയുര്‍വേദ വനിതാരോഗ്യ ക്ലിനിക് രാവിലെ 10 ന്

വൈപ്പിന്‍

വനിതാദിനാഘോഷവും ബോധവല്‍ക്കരണ ക്ലാസും

വൈപ്പിന്‍ : (08.03.2026) https://societytodaynews.com/  മുനമ്പം  വ്യാപാരഭവന്‍ : ലോക വനിതാദിനാചരണത്തോടനുബന്ധിച്ച് മുനമ്പം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വനിതാ വിങ്ങിന്റെ നേതൃത്വത്തില്‍  രാവിലെ 10ന് വനിതാദിനാഘോഷവും ബോധവല്‍ക്കരണ ക്ലാസും ഇടുക്കി ജില്ലാ പ്രസിഡന്റ് പി സി ജേക്കബ് ഉദ്ഘാടനം ചെയ്യും.

പറവൂര്‍

മാഗ്നസ് ഡയഗ്നോസ്റ്റിക്‌സ് സെന്റര്‍ ഉദ്ഘാടനം

പറവൂര്‍ : (08.03.2026) https://societytodaynews.com/   ഡോണ്‍ബോസ്‌കോ ആശുപത്രി ക്യാമ്പസ് : മാഗ്നസ് ഡയഗ്നോസ്റ്റിക്‌സ് സെന്റര്‍ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.

കോതമംഗലം

അന്തർദേശീയ വനിതാ ദിനാഘോഷം

കോതമംഗലം : (08.03.2026) https://societytodaynews.com/ അച്യുതമേനോൻ സ്മാരക മന്ദിരത്തിൽ , കേരളാ മഹിളാസംഘത്തിൻ്റെ നേതൃത്വത്തിൽ അന്തർദേശീയ വനിതാ ദിനാഘോഷം രാവിലെ 10 മണിക്ക്.

പി.ഗോവിന്ദപ്പിള്ള ജൻമ ശതാബ്ദി ആഘോഷം

കോതമംഗലം : (08.03.2026) https://societytodaynews.com/മെൻ്റർ അക്കാദമി ഹാളിൽ, സുവർണ രേഖ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ പി.ഗോവിന്ദപ്പിള്ള ജൻമ ശതാബ്ദി ആഘോഷം ഉച്ചക്കഴിഞ്ഞ് 3 മണിക്ക്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു