കൊച്ചി
കെ.വി.വി.ഇ.എസ് ജില്ലാ കൗണ്‍സില്‍
കൊച്ചി: (26.02.26) https://societytodaynews.com/ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കൗണ്‍സില്‍ യോഗവും ഏകോപന സമിതി അംഗങ്ങളായ ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് എറണാകുളം ടൗണ്‍ ഹാളില്‍. ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി. സി ജേക്കബ്ബ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ഇഫ്താര്‍ വിരുന്ന്. ഹൈബി ഈഡന്‍ എം പി, ടി ജെ വിനോദ് എം എല്‍ എ, കൊച്ചി മേയര്‍
അഡ്വ. വി കെ മിനി മോള്‍ പങ്കെടുക്കും.
അനുസ്മരണപരിപാടി
കൊച്ചി: (26.02.26) https://societytodaynews.com/ ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണ സമരത്തിന്റെ 76-ാം വാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണപരിപാടി ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ കവലയില്‍ – വൈകിട്ട് 5.30ന്.
രജിസ്‌ട്രേഷന്‍ മേള
കൊച്ചി: (26.02.26) https://societytodaynews.com/ കാക്കനാട് ദിവാന്‍സ് ദര്‍ബാര്‍ ഹോട്ടല്‍ : ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപ്പിലാക്കുന്ന ‘ഭക്ഷ്യ സുരക്ഷ നഗരം’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സംരംഭകര്‍ക്കായി പ്രത്യേക രജിസ്‌ട്രേഷന്‍ മേള രാവിലെ 10ന്.
കോലഞ്ചേരി
ജില്ലാ പട്ടയമേള
കോലഞ്ചേരി : (26.02.26) https://societytodaynews.com/ പട്ടിമറ്റം എംഐഎംഎസ് കണ്‍വന്‍ഷന്‍ സെന്റര്‍ : ജില്ലാ പട്ടയമേള – ഉദ്ഘാടനം മന്ത്രി പി രാജീവ് – രാവിലെ 10.30ന്.
കളമശേരി
പ്രഭാഷണം സംഘടിപ്പിക്കുന്നു
കൊച്ചി: (26.02.26) https://societytodaynews.com/ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് സെമിനാര്‍ ഹാള്‍ : നുവാല്‍സ് ഇന്റര്‍ഡിസിപ്ലിനറി സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് നാലാമത് ദാക്ഷായണി വേലായുധന്‍ സ്മാരക പ്രഭാഷണം സംഘടിപ്പിക്കുന്നു – രാവിലെ 11:30ന്.
പെരുമ്പാവൂര്‍
ഉദ്ഘാടനം
പെരുമ്പാവൂര്‍ : (26.02.26) https://societytodaynews.com/ കൂവപ്പടി ഗവ.പോളിടെക്‌നിക് കോളേജ് : പുതിയ അക്കാദമിക് ബ്ലോക്കും മിനി ഇന്‍ഡസ്ട്രിയല്‍ യൂണിറ്റും ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും – രാവിലെ 11.30ന്.
മൂവാറ്റുപുഴ
ബോധവല്‍ക്കരണ ക്ലാസ്
മൂവാറ്റുപുഴ : (26.02.26) https://societytodaynews.com/ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം : വൈദ്യുതിയുമായി ഇടപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് – രാവിലെ 9.15 മുതല്‍.
കോതമംഗലം
സുവിശേഷ യോഗം
കോതമംഗലം : (26.02.26) https://societytodaynews.com/ പിണ്ടിമന സെൻ്റ് തോമസ് സുവിശേഷാലയം ചാപ്പലിൽ സുവിശേഷ യോഗം രാത്രി 7.15 ന് .
താലപ്പൊലി ഉത്സവം
കോതമംഗലം :(26.02.26) https://societytodaynews.com/ കോട്ടപ്പടി വാവേലി കേളംബ്ലായിൽ ദുർഗാ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി ഉത്സവം രാവിലെ 6 മുതൽ.

