കൊച്ചി
ധരണി കലോത്സവം
കൊച്ചി : (09.01.26)https://societytodaynews.com/ ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ധരണി കലോത്സവം. ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന് ഉദ്ഘാടനം നിര്‍വഹിക്കും. കൂടാതെ ഗാന്ധിജിയുടെ ജീവിതവും തത്വചിന്തയും കോര്‍ത്തിണക്കി സി പി സത്യജിത്തും ഭാരതകലാഞ്ജലി ട്രൂപ്പും ചേര്‍ന്ന് അവതരിപ്പിക്കുന്ന നൃത്തം വൈകീട്ട് 5.30 മണി മുതല്‍ ആരംഭിക്കും.
ഭിന്നശേഷി വിദ്യര്‍ഥികളുടെ ഫാഷന്‍ ഷോ
കൊച്ചി : (09.01.26)https://societytodaynews.com/ എറണാകുളം സെന്റ് തെരേസാസ് കോളെജ് ആര്‍ട്സ് ബ്ലോക്ക് ഓഡിറ്റോറിയത്തില്‍
ഭിന്നശേഷി വിദ്യര്‍ഥികളുടെ ഫാഷന്‍ ഷോ ഇന്ന് നടക്കും. രാവിലെ 11 ന് ഉന്നത വിദ്യഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും.
പരിശുദ്ധ നിത്യസഹായ മാതാവിന്റെ തിരുന്നാള്‍
കൊച്ചി : (09.01.26)https://societytodaynews.com/ ചേരാനെല്ലൂര്‍ നിത്യസഹായ മാതാ ദേവാലയത്തില്‍ പരിശുദ്ധ നിത്യസഹായ മാതാവിന്റെ തിരുന്നാളിന്റെ ഭാഗമായി ഇന്ന് രാത്രി 7.30ന് കലാസന്ധ്യ നടക്കുന്നതാണ്.
പ്രഭാഷണം
കൊച്ചി : (09.01.26)https://societytodaynews.com/ കെഎസ്എഫ്ഇ ഇടപ്പള്ളി ശാഖയില്‍ തുടങ്ങിയ പുസ്തകക്കൂടിന്റെ ആഭിമുഖ്യത്തില്‍ പ്രഭാഷണം ചങ്ങമ്പുഴ പാര്‍ക്കില്‍ വച്ച് നടക്കുന്നു. ഉദ്ഘാടനം കെഎസ്എഫ്ഇ ചെയര്മാന് കെ വരദരാജന് നിര്‍വഹിക്കും.
തൃപ്പൂണിത്തുറ
നൃത്യ സംഗീത ഉത്സവം
തൃപ്പൂണിത്തുറ: (09.01.26)https://societytodaynews.com/ കല്യാണ കൃഷ്ണ ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന നൃത്യ സംഗീത ഉത്സവം തൃപ്പൂണിത്തുറ ബിഎച്ച്എസ് റോഡ് ശ്രീദേവി മണിമണ്ഡപത്തില്‍ വച്ച് നടക്കുന്നു. ഇന്ന് വൈകീട്ട് 6ന് കഥകളി നടക്കും, കഥ – ഉഷ ചിത്ര ലേഖ.
വൈക്കം
തിരുന്നാള്‍
വൈക്കം: (09.01.26)https://societytodaynews.com/ ടൗണ്‍ നടേല് പള്ളിയില്‍ വിശുദ്ധ കൊച്ചു ത്രേസ്യായുടെ തിരുന്നാള്‍ ഇന്ന് വൈകീട്ട് 6.30ന്.
നെടുമ്പാശ്ശേരി
തിരുന്നാള്‍
നെടുമ്പാശ്ശേരി: (09.01.26)https://societytodaynews.com/ മേയ്ക്കാട് സെന്റ് മേരീസ് കത്തോലിക്ക പള്ളില് പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബാസ്ത്യനോസിന്റെയും തിരുന്നാള്‍. രാത്രി 7.15 ന് കൊച്ചിന് തരംഗ് ബീറ്റ്സിന്റെ ഗാനമേളയും നടക്കുന്നതാണ്.
മാര്‍ഗഴി സംഗീതോത്സവം
നെടുമ്പാശ്ശേരി: (09.01.26)https://societytodaynews.com/ നെടുമ്പാശ്ശേരി ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്രത്തില്‍ ‘കേരളത്തിന് മാര്‍ഗഴി സംഗീതോത്സവം 2026’ ഇന്ന് വൈകീട്ട് 5 മണി മുതല്‍.
കോതമംഗലം
പുസ്തകോത്സവവും സാംസ്കാരികോത്സവവും
കോതമംഗലം : (09.01.26)https://societytodaynews.com/ റവന്യൂടവര്‍ ടെനന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ പുസ്തകോത്സവവും സാംസ്കാരികോത്സവവും ഇന്ന് രാവിലെ 9.30 മുതല്‍ വൈകുന്നേരം 7 മണി വരെ കോതമംഗലം റവന്യൂ അങ്കണത്തില്‍ വച്ച് നടക്കുന്നു.

