സമുദ്രസുരക്ഷയ്ക്ക് ഇനി കൂടുതല്‍ കരുത്ത്; ഐ.എന്‍.എസ് ഇക്ഷക് നാവിക സേനയ്‌ക്കൊപ്പം 

കൊച്ചിയിലെ ദക്ഷിണ മേഖാല നാവിക ആസ്ഥാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ഐ.എന്‍.എസ് ഇക്ഷക് നാവിക സേനയുടെ ഭാഗമായി ചേര്‍ന്നത്. നാവികസേനാ മേധാവി അഡ്മിറല്‍ ദിനേഷ് കെ. ത്രിപാഠി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കൊച്ചി: സമുദ്രസുരക്ഷ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ സര്‍വേ വെസല്‍ ലാര്‍ജ് (എസ്.വി.എല്‍) ശ്രേണിയിലെ മൂന്നാമത്തെ കപ്പലായ ഐ.എന്‍.എസ് ഇക്ഷക് ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമായി. കൊച്ചിയിലെ ദക്ഷിണ മേഖാല നാവിക ആസ്ഥാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ഐ.എന്‍.എസ് ഇക്ഷക് നാവിക സേനയുടെ ഭാഗമായി ചേര്‍ന്നത്. നാവികസേനാ മേധാവി അഡ്മിറല്‍ ദിനേഷ് കെ. ത്രിപാഠി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കപ്പല്‍ കമാന്‍ഡിംഗ് ഓഫീസര്‍ ക്യാപ്റ്റന്‍ ത്രിഭുവന്‍ സിംഗ്  കമ്മീഷനിംഗ് വാറന്റ് വായിച്ചകൊണ്ടാണ് ചടങ്ങിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് ദേശീയഗാനം ആലപിച്ചുകൊണ്ട് നാവികര്‍ പതാക ഉയര്‍ത്തി. ‘കളര്‍ ഗാര്‍ഡ്’ അഭിവാദ്യം അര്‍പ്പിക്കുകയും ഒപ്പം കപ്പലിന്റെ പതാകയും ഉയര്‍ത്തി, ഇതോടെ കപ്പല്‍ ഔദ്യോഗികമായി നാവികസേനയുടെ ഭാഗമായി മാറി. തുടര്‍ന്ന് നാവികസേനാ മേധാവി കമ്മീഷനിംഗ് ഫലകം അനാവരണം ചെയ്തു.
വൈസ് അഡ്മിറല്‍ സമീര്‍ സക്‌സേന (എഫ്.ഒ.സി.ഐ.എന്‍.സി സൗത്ത്), വാര്‍ഷിപ്പ് പ്രൊഡക്ക്ഷന്‍ ആന്റ് അക്വിസിഷന്‍ കണ്‍ട്രോളര്‍ വൈസ് അഡ്മിറല്‍ രാജാറാം സ്വാമിനാഥന്‍, ഉന്നത നാവിക ഉദ്യോഗസ്ഥര്‍, ഗാര്‍ഡന്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്‌സ് ആന്‍ഡ് എഞ്ചിനീയേഴ്‌സ് പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആധുനിക ഹൈഡ്രോഗ്രാഫിക്, ഓഷ്യാനോഗ്രാഫിക് സംവിധാനങ്ങളും ഹെലികോപ്റ്റര്‍ പിന്തുണയും ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ കപ്പല്‍, സര്‍വേ ദൗത്യങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി  ഉപയോഗിക്കാവുന്ന ഇരട്ട ഉപയോഗ ശേഷിയുള്ളതാണ്. കൂടാതെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍  ഹോസ്പിറ്റല്‍ ഷിപ്പായും പ്രവര്‍ത്തിക്കും. സ്ത്രീ സേനാംഗങ്ങള്‍ക്ക് പ്രത്യേക താമസ സൗകര്യമുള്ള ആദ്യ എസ്.വി.എല്‍ കപ്പല്‍ല കൂടിയാണ് ഇക്ഷാക്. തുറമുഖങ്ങള്‍, നാവിഗേഷന്‍ ചാനലുകള്‍ എന്നിവയുടെ തീരദേശ, ആഴക്കടല്‍  ജലമാപക സര്‍വ്വേകള്‍ പൂര്‍ണ്ണ തോതില്‍ നടത്തുന്നതിനാണ് കപ്പല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സുരക്ഷിതമായ സമുദ്ര സഞ്ചാരം ഉറപ്പാക്കുന്നതിനും ഇന്ത്യയുടെ സമുദ്ര സുരക്ഷാ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനും കപ്പല്‍ സഹായകമാകും. നാവികര്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുകയും, ഇന്ത്യയുടെ സമുദ്രശേഷി ശക്തിപ്പെടുത്തുകയുമാണ് ഇക്ഷകിന്റെ ദൗത്യം.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു