നീണ്ട വാരാന്ത്യങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ശേഷം ആളുകള്‍ ജോലിയിലേക്കും കോളേജിലേക്കും തിരികെ പോകുന്നതാണ് വര്‍ധനയ്ക്ക് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊച്ചി: ഈദ് വാരാന്ത്യത്തില്‍ കേരളത്തിലെ ഇന്റര്‍സിറ്റി ബസ് യാത്രയില്‍ 107 ശതമാനം വര്‍ധന ഉണ്ടായതായി റെഡ്ബസ് റിപ്പോര്‍ട്ട് ചെയ്തു. നീണ്ട വാരാന്ത്യങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ശേഷം ആളുകള്‍ ജോലിയിലേക്കും കോളേജിലേക്കും തിരികെ പോകുന്നതാണ് വര്‍ധനയ്ക്ക് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്തുടനീളം സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ ഗതാഗത മാര്‍ഗ്ഗമെന്ന നിലയില്‍ ബസുകളെ ആശ്രയിക്കുന്നതിലെ വര്‍ധനയാണ് ഈ കുതിച്ചുചാട്ടം സൂചിപ്പിക്കുന്നതെന്ന് റെഡ്ബസ് വ്യക്തമാക്കുന്നു. റെഡ്‌ഫോം പ്ലാറ്റ്‌ഫോമില്‍ നിന്നുള്ള ബുക്കിംഗുകളെയും പ്രൊജക്ഷനുകളെയും അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ കണക്കുകളെന്ന് റെഡ് ബസ് പറയുന്നു.
റെഡ് ബസ് വഴിയുള്ള ആകെ ബുക്കിംഗുകളില്‍ 65 % അന്തര്‍സംസ്ഥാന യാത്രയ്ക്ക് വേണ്ടിയുള്ളതായിരുന്നപ്പോള്‍, 35% സംസ്ഥാനത്തിനുള്ളിലെ യാത്രകള്‍ക്കായി ഉപയോഗിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഏകദേശം 67% യാത്രക്കാരും എസി ബസ് തിരഞ്ഞെടുത്തപ്പോള്‍
യാത്ര ചെയ്യുന്നവരില്‍ 48 ശതമാനവും യുവജനങ്ങളാണ്. ജനപ്രിയ ബോര്‍ഡിംഗ് പോയിന്റുകളായ വൈറ്റില, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, തമ്പാനൂര്‍ തുടങ്ങിയ പ്രധാന ബോര്‍ഡിംഗ് ഹബ്ബുകളില്‍ യാത്രക്കാരുടെ ഗണ്യമായ തിരക്ക് അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നീണ്ട വാരാന്ത്യം അവസാനിക്കുന്നതോടെ, തടസങ്ങളില്ലാതെയുള്ള യാത്ര ഉറപ്പാക്കാന്‍ മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുള്ളതായി റെഡ്ബസ് വ്യക്തമാക്കുന്നു. ഇന്റര്‍സിറ്റി ബസ് യാത്രകളുടെ എണ്ണത്തിലെ ഗണ്യമായ വര്‍ധന, ബസുകള്‍ വാഗ്ദാനം ചെയ്യുന്ന സൗകര്യവും കുറഞ്ഞ നിരക്കുമാണ് കാണിക്കുന്നതെന്നും തങ്ങളുടെ പ്ലാറ്റ്‌ഫോമിലെ സുഗമമായ ബുക്കിംഗ് ഓപ്ഷനുകളിലൂടെ യാത്രാനുഭവം മെച്ചപ്പെടുത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും റെഡ്ബസ് സിഎംഒ പല്ലവി ചോപ്ര പറഞ്ഞു.