ഐ.എം.എ കൊച്ചി ‘തനിമ 2024’ ഡിസംബര്‍ എട്ടിന്

ഐ.എം.എ കൊച്ചിയിലെ അംഗങ്ങളുടെ 14 വയസില്‍ താഴെയുള്ള കുട്ടികളുടെ ഫാന്‍സിഡ്രസ് മല്‍സരവും ഉണ്ടാകും.

 

കൊച്ചി : ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ (ഐ.എം.എ) കൊച്ചി ശാഖയുടെ നേതൃത്വത്തില്‍ എറണാകുളം നഗരത്തിലെ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി സംഘടിപ്പിക്കുന്ന ‘തനിമ 2024 ‘ഇന്റര്‍ ഹോസ്പിറ്റല്‍ കള്‍ച്ചറല്‍ ഫെസ്റ്റ് ഡിസംബര്‍ എട്ടിന് കലൂര്‍ ഐ.എം.എ ഹൗസില്‍ നടക്കുമെന്ന് ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.ജേക്കബ് എബ്രഹാം, സെക്രട്ടറി ഡോ. സച്ചിന്‍ സുരേഷ്, ട്രഷറര്‍ ഡോ.ബെന്‍സിര്‍ ഹുസൈന്‍ എന്നിവര്‍ അറിയിച്ചു.

ഐ.എം.എ കൊച്ചിയിലെ അംഗങ്ങളുടെ 14 വയസില്‍ താഴെയുള്ള കുട്ടികളുടെ ഫാന്‍സിഡ്രസ് മല്‍സരവും ഉണ്ടാകും. രാവിലെ ഒമ്പത് മുതല്‍ മല്‍സരങ്ങള്‍ ആരംഭിക്കും. മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, രാജഗിരി ഹോസ്പിറ്റല്‍, ലിസി ഹോസ്പിറ്റല്‍, ശ്രീസുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍, ആസ്റ്റര്‍ മെഡിസിറ്റി, സൈമര്‍ ദി വുമണ്‍ ഹോസ്പിറ്റല്‍, റിനൈ മെഡിസിറ്റി, കൊച്ചിന്‍ ഒപ്താല്‍മിക് സൊസൈറ്റി, വുമണ്‍ ഐഎംഎ എന്നിവടങ്ങളില്‍ നിന്നുള്ള 500ല്‍ പരം ആരോഗ്യ പ്രവര്‍ത്തകര്‍ മല്‍സരത്തില്‍ പങ്കെടുക്കും.

Spread the love