രാജ്യാന്തര ‘കാന്‍ മണ്‍സൂണ്‍ സമ്മിറ്റ് 2025’: ശില്‍പ്പശാല ജൂലൈ 10 ന്

ഉറക്കക്കുറവും വ്യാധികളും എന്ന വിഷയത്തില്‍ ആസ്റ്റര്‍ മെഡിസിറ്റിയിലെ നോളഡ്ജ് ഹബ്ബില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെയാണ് ശില്‍പ്പശാല
കൊച്ചി:  കേരള അസ്സോസിയേഷന്‍ ഓഫ് ന്യുറോളജിസ്റ്റ്‌സ് (കാന്‍)  സംഘടിപ്പിക്കുന്ന അഞ്ചാമത്  രാജ്യാന്തര ‘കാന്‍ മണ്‍സൂണ്‍ സമ്മിറ്റ് 2025’ മുന്നോടിയായി  ഉറക്കക്കുറവും വ്യാധികളും എന്ന വിഷയത്തില്‍ ജൂലൈ 10 ന് ശില്‍പ്പശാല സംഘടിപ്പിക്കും. ആസ്റ്റര്‍ മെഡിസിറ്റിയിലെ നോളഡ്ജ് ഹബ്ബില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെ നടക്കുന്ന ശില്‍പ്പശാലയില്‍. ഡോ. മന്‍വീര്‍ ഭാട്ടിയ (ഡല്‍ഹി), ഡോ. ജോയി ദേശായി (മുംബൈ), ഡോ. വിന്നി പൗ (യു.എസ്. എ), ഡോ. മഞ്ജരി ത്രിപാഠി (ഡല്‍ഹി), ഡോ. തരുണ്‍ നാഗ്പാല്‍ (ജബല്‍പൂര്‍), ഡോ. ദത്താ നഡ്ഗിര്‍ (ഹൂബ്ലി), ഡോ. സ്വപ്‌നാ ശ്രീധരന്‍ (തിരുവനന്തപുരം), ഡോ. സന്ദീപ് പത്മനാഭന്‍ ( കൊച്ചി), ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. റെജി പോള്‍ എന്നിവര്‍ നേതൃത്വം നല്‍കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു