കൊച്ചി: ആപ്‌ടെക്കിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ ബ്യൂട്ടി പരിശീലന സ്ഥാപനമായ ലാക്‌മെ അക്കാദമിയും ദുബായിലെ ലാമര്‍ ഇന്‍സ്റ്റിറ്റിയൂട്ടും ചേര്‍ന്ന് ബ്യൂട്ടിഷന്‍ കോഴ്‌സുകള്‍ പിഠിക്കുന്നവര്‍ക്കും ബ്യൂട്ടി ആന്റ് വെല്‍നസ് രംഗത്ത് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി സവിശേഷമായ അന്താരാഷ്ട്ര പാത്ത് വേ പ്രോഗ്രാം സംഘടിപ്പിക്കുന്നു
സ്‌പെഷ്യല്‍ എഫക്‌സ് മേക്ക് അപ്പ് (എസ് എഫ് എക്‌സ്), ഫേസ് ആന്റ് ബോഡി പെയിന്റിംഗ്, അന്താരാഷ്ട്ര െ്രെബഡല്‍ ടെക്‌നിക്കുകള്‍ എന്നിവയടക്കമുള്ള മോഡ്യൂളുകള്‍ ഉള്‍പ്പെടുന്ന ഈ പ്രോഗ്രാം ദുബായിലെ ബ്യൂട്ടി ഹബ്ബില്‍ സമഗ്രമായ പരിശീലനത്തിനും അവസരം ഒരുക്കുന്നു.
പ്രോഗ്രാമിന്റെ ഭാഗമാകുന്നവര്‍ക്കു ദുബായിലെ ബ്യൂട്ടി ഹബ്ബില്‍ സമഗ്രമായ പരിശീലനത്തിനുള്ള അവസരവും ലഭിക്കും. കൂടാതെ ദുബായിലെ ചലനാത്മകമായ ബ്യൂട്ടി മേഖലയില്‍ എക്‌സ്‌പോഷര്‍ ലഭിക്കുന്നതിനൊപ്പം ഈ മേഖലയിലെ വിവിധ വിഭാഗങ്ങളില്‍ പ്രശസ്തരായവരില്‍ നിന്നും നേരിട്ട് പരിശീലനം ലഭിക്കുന്നതിനുള്ള നിരവധി അവസരങ്ങളിലും ഉണ്ടാകും.അഡ്വാന്‍സ്ഡ് മേക്ക് അപ്പ്, കോസ്‌മെറ്റോളജി, ലാക്‌മെ അക്കാദമിയിലെ ഗ്ലോബല്‍ ടെന്‍ഡ്‌സ് വിദ്യാര്‍ത്ഥികള്‍, മറ്റ് സ്ഥാപനങ്ങളിലെ സര്‍ട്ടിഫൈഡ് ബ്യൂട്ടി പ്രൊഫഷണലുകള്‍, ബ്യൂട്ടി, ഹെയര്‍, മേക്ക് അപ്പ്, കോസ്‌മെറ്റോളജി എന്നിവയില്‍ നൂതനമായ അറിവും സാങ്കേതിക പരിജ്ഞാനവുമുള്ള ബ്യൂട്ടി ആന്റ് വെല്‍നസ് കമ്മ്യൂണിറ്റിയിലെ ഏതൊരാള്‍ക്കും ഈ പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിന് യോഗ്യത ഉണ്ടായിരിക്കുമെന്ന് ലാക്‌മെ ചീഫ് ബിസിനസ് ഓഫീസര്‍ സന്ദീപ് വെലിംഗും ലആമര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ സുരേഷ് മാധവനും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.Lakme-academy.com സന്ദര്‍ശിക്കുക.