ഒന്നാം സ്ഥാനം ഇംഗ്ലണ്ട് സ്വദേശിയായ ദൗഡ് ജാക്‌സണ്‍ നേടി. ഇന്ത്യയില്‍ അമൃത വിശ്വവിദ്യാപീഠവുമായി സഹകരിച്ച് കൊച്ചി ഉള്‍പ്പടെ 8 കേന്ദ്രങ്ങളില്‍ ആണ് മത്സരം നടന്നത്
കൊച്ചി: ലണ്ടന്‍ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ക്വിസിംഗ് അസോസിയേഷന്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ക്വിസ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം ഇംഗ്ലണ്ട് സ്വദേശിയായ ദൗഡ് ജാക്‌സണ്‍ നേടി. ഇന്ത്യയില്‍ അമൃത വിശ്വവിദ്യാപീഠവുമായി സഹകരിച്ച് കൊച്ചി ഉള്‍പ്പടെ 8 കേന്ദ്രങ്ങളില്‍ ആണ് മത്സരം നടന്നത്. പതിനൊന്ന് വയസുകാരനായ മാധവ് ബൈജു ആയിരുന്നു ഏറ്റവും പ്രായംകുറഞ്ഞ മത്സരാര്‍ത്ഥി. അമൃത ആശുപത്രിയിലെ ഡോ. മനു സുധാകര്‍ പതിനാറാം തവണയും ലോക ക്വിസ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കാന്‍ എത്തി. കൊച്ചിയിലെ പരീക്ഷാ കേന്ദ്രത്തിലെ ടോപ് സ്‌കോററും ഡോ. മനു സുധാകര്‍ ആണ്.