കൊച്ചി: ഐ സി എ ഐ ഇന്റര്‍നാഷണല്‍ ടാക്‌സേഷന്‍ കമ്മിറ്റിയും ഐ സി എ ഐ എറണാകുളം ബ്രാഞ്ചും സംയുക്തമായി ഇന്റര്‍നാഷണല്‍ ടാക്‌സേഷനില്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ഏകദിന സെമിനാര്‍ നടത്തി. കൊച്ചി ഇന്‍കം ടാക്‌സ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ സ്വപ്‌ന നാണു അമ്പാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്റര്‍നാഷണല്‍ ടാക്‌സേഷന്‍ ഇന്‍കം ടാക്‌സ് ജോയിന്റ് കമ്മീഷണര്‍ രഘു എം മുഖ്യപ്രഭാഷണം നടത്തി.
പ്രതിദിനം മാറുകയും വളരുകയും ചെയ്യുന്നതാണ് ഇന്റര്‍നാഷണല്‍ ടാക്‌സേഷനെന്ന് കൊച്ചി ഇന്‍കം ടാക്‌സ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ സ്വപ്‌ന നാണു അമ്പാട്ട് പറഞ്ഞു. അതുകൊണ്ടുതന്നെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് ഇക്കാര്യത്തില്‍ വലിയ പങ്കാളിത്തം വഹിക്കാനുണ്ടെന്നും അവര്‍ പറഞ്ഞു. നികുതി നിര്‍വഹണത്തില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ ശക്തമായ സാന്നിധ്യമുണ്ടെന്നത് വ്യത്യസ്ത മേഖലകളില്‍ രാജ്യത്തിന് സാമ്പത്തിക നേട്ടം കൈവരിക്കാന്‍ സഹായിക്കുന്നതിനോടൊപ്പം പൊതുജനങ്ങള്‍ക്കും അധികൃതര്‍ക്കും സഹായകരമാണെന്ന് ഇന്റര്‍നാഷണല്‍ ടാക്‌സേഷന്‍ ഇന്‍കം ടാക്‌സ് ജോയിന്റ് കമ്മീഷണര്‍ എം. രഘു മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ടെക്‌നിക്കല്‍ സെഷനുകളില്‍ ഋഷഭ് അഗര്‍വാള്‍ ഡല്‍ഹി, രാജേഷ് വൈഷ്ണവ് ഹൈദരബാദ്, രാജേന്ദ്ര പ്രസാദ് തല്ലൂരി ഹൈദരബാദ് എന്നിവര്‍ സംസാരിച്ചു. ഇന്റര്‍നാഷണല്‍ ടാക്‌സേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സഞ്ജയ് കുമാര്‍ അഗര്‍വാള്‍, സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം ബാബു അബ്രഹാം കള്ളിവയലില്‍, ഐ സി എ ഐ കൊച്ചി ബ്രാഞ്ച് ചെയര്‍മാന്‍ എ. എസ് ആനന്ദ്, സെക്രട്ടറി രൂപേഷ് രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

