ചരിത്രത്തില്‍ ആദ്യമായിട്ടാണ് കേരളത്തില്‍ അന്തര്‍ദേശീയ ആംഗ്ലോ ഇന്ത്യന്‍ സമാഗമം നടക്കുന്നത്.
കൊച്ചി: പതിമൂന്നാമത് ഇന്റര്‍നാഷണല്‍ ആഗ്ലോ-ഇന്ത്യന്‍ സമാഗമം സെപ്തംബര്‍ 11 മുതല്‍ 17 വരെ എറണാകുളം ഇന്‍ ഫന്റ് ജീസസ് പാരിഷ് ഹാളില്‍ നടക്കും. സിംപോസിയം, സെമിനാറുകള്‍, ശില്‍പ്പശാലകള്‍, സംഗീത സായാഹ്നങ്ങള്‍, ആംഗ്ലോ-ഇന്ത്യന്‍ ഭക്ഷ്യമേള, ഹെറിട്ടേജ് വാക്ക്, ബോട്ട് യാത്ര ഉള്‍പ്പെയുള്ള പരിപാടികളാണ് സമാഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളതെന്ന് പ്രോഗ്രാം കണ്‍വീനര്‍ മുന്‍ എം.പി ഡോ. ചാള്‍സ് ഡയസ്, സഹ കണ്‍വീനര്‍മാരായ ജെയിംസ് ഗന്ധര്, ഉര്‍സുല ഫോസ്ബെറി, ഗീവര്‍, കോളിന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യന്‍ റെയില്‍വേയുടെ നിര്‍മ്മാണ കാലഘട്ടങ്ങളിലും നടത്തിപ്പിലും നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുള്ള ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിലെ ഇന്ത്യയിലെയും വിദേശത്തേയ്ക്ക് താമസം മാറിയിട്ടുള്ളതുമായ മുന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ സംബന്ധിക്കുന്ന ആഗ്ലോ-ഇന്ത്യന്‍ റെയില്‍വേ ബോഗി എന്ന പ്രത്യേക പരിപാടിയും സംഗമത്തില്‍ മവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായിട്ടാണ് കേരളത്തില്‍ അന്തര്‍ദേശീയ ആംഗ്ലോ ഇന്ത്യന്‍ സമാഗമം നടക്കുന്നത്.
മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സമാഗമം ഒരു തവണ യൂറോപ്പിലും അടുത്ത ഇന്ത്യയിലുമായിട്ടാണ് നടക്കാറുള്ളത്. ബംഗളരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറേഷന് ഓഫ് ആംഗ്ലോ-ഇന്ത്യന്‍ അസോസിയേഷന് ഇന്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ അന്തര്‍ദേശീയ ആംഗ്ലോ ഇന്ത്യന്‍ ഫെഡറേഷന്, കേരളത്തിലെ ആംഗ്ലോ ഇന്ത്യന്‍ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് കൊച്ചിയില്‍ സമാഗമം നടക്കുന്നത്. ആഗോള തലത്തിലുള്ള ആംഗ്ലോ ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ എത്തും. ഇന്ത്യയിലെ 17 സ്റ്റേറ്റ് അസ്സോസിയേഷനുകളും സമ്മേളനത്തില്‍ പങ്കുചേരും. പരിപാടിയുമായി ബന്ധപ്പെട്ട് ആംഗ്ലാ ഇന്ത്യന്‍ റയില്‍വേ ബോഗി അവതരിപ്പിക്കും. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇത് വരെ 340 പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആംഗ്ലോ ഇന്ത്യന്‍ കമ്മ്യൂണിറ്റിക്ക് ആര്‍ട്ടിക്കള്‍ 366 വഴി മറ്റൊരു രാജ്യം നല്‍കാത്ത പരിഗണനയാണ് ഇന്ത്യ നല്‍കുന്നതെന്ന് ഡോ.ചാള്‍സ് ഡയസ്സ് പറഞ്ഞു. ഇന്ത്യന്‍ റെയില്‍വേ വികസനത്തിന് ആംഗ്ലോ ഇന്ത്യന്‍ സമൂഹം വലിയ സംഭാവനയാണ് നല്‍കിയത്. ഇംഗ്ലീഷും മലയാളവും അറിയാവുന്നത് ബ്രിട്ടീഷ് എന്‍ജിനിയര്‍മാരെയും തൊഴിലാളികളെയും കോര്‍ത്തിണക്കിയാണ് റെയില്‍ വികസനം സാധ്യമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

