അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് അമൃത 

മാതാ അമൃതാനന്ദമയി മഠം യുവജന വിഭാഗം അയുദ്ധിന്റെ നേതൃത്വത്തില്‍ കൊച്ചി ബ്രഹ്മസ്ഥാനത്ത് നടന്ന യോഗ ദിനാചരണം കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ  ഉദ്ഘാടനം ചെയ്തു.
കൊച്ചി: കൊച്ചി ഹെല്‍ത്ത് സയന്‍സ് ക്യാമ്പസില്‍ വിവിധ സ്‌കൂളുകളുടെ ആഭിമുഖ്യത്തിലാണ് അന്താരാഷ്ട്ര യോഗദിനം ആചരിച്ചത്. മാതാ അമൃതാനന്ദമയി മഠം യുവജന വിഭാഗം അയുദ്ധിന്റെ നേതൃത്വത്തില്‍ കൊച്ചി ബ്രഹ്മസ്ഥാനത്ത് നടന്ന യോഗ ദിനാചരണം കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ  ഉദ്ഘാടനം ചെയ്തു. സ്വാമി അനഘാമൃതാനന്ദപുരി ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
നൂറിലേറെ അമൃത വിദ്യാലയം വിദ്യാര്‍ത്ഥികളും അയുദ്ധ് വളണ്ടിയര്‍മാരും പങ്കെടുത്ത യോഗ പരിശീലനത്തിന് യോഗാചാര്യന്‍ സുകുമാരന്‍ നേതൃത്വം നല്‍കി. അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍, അമൃത സെന്റര്‍ ഫോര്‍ അലൈഡ് ഹെല്‍ത്ത് സയന്‍സ് വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും കൊച്ചി അമൃത ആശുപത്രിയില്‍ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി. അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ഹ്യുമാനിറ്റീസ് ആന്‍ഡ് കൊമേഴ്‌സ് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചരണത്തിലും ഇരുന്നൂറിലേറെ പേര്‍ പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു