സങ്കീര്‍ണ്ണ ആന്‍ജിയോപ്ലാസ്റ്റി ചിപ്പ്   അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കം. 

ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി ഡോക്ടര്‍മാരുടെ സംഘടനയായ സിന്‍സിഷ്യം ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍   350ലധികം വിദഗ്ധര്‍ പങ്കെടുക്കുന്നുണ്ട്.
കൊച്ചി: സങ്കീര്‍ണ്ണ ഹൃദ്രോഗങ്ങള്‍ക്കുള്ള  ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയകള്‍ ചര്‍ച്ച ചെയ്യുന്ന   അന്താരാഷ്ട്ര  ‘ചിപ്പ് ‘ സമ്മേളനം  ഹോട്ടല്‍ ലെ മെറിഡിയനില്‍ ആരംഭിച്ചു. ഇന്ത്യയിലുടനീളവും വിദേശത്തുമുള്ള പ്രമുഖ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റുകളെ ഉള്‍പ്പെടുത്തി കൊച്ചിയിലെ ഹോട്ടല്‍ ലെ മെറിഡിയനില്‍ ശനിയാഴ്ച രണ്ട് ദിവസത്തെ ദേശീയ ചിപ്പ്  (CHIP2025) സമ്മേളനം ആരംഭിച്ചു.ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി ഡോക്ടര്‍മാരുടെ സംഘടനയായ സിന്‍സിഷ്യം ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍   350ലധികം വിദഗ്ധര്‍ പങ്കെടുക്കുന്നുണ്ട്.
ജപ്പാനില്‍ നിന്നുള്ള പ്രശസ്ത ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. വതാരു നാഗമാറ്റ്‌സു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏറ്റവും സങ്കീര്‍ണ്ണമായ ഹൃദ്രോഗങ്ങള്‍  കൈകാര്യം ചെയ്യുന്ന രീതികള്‍ മെഡിക്കല്‍ ശാസ്ത്ര സാങ്കേതിക വിദ്യകള്‍ പരിഷ്‌കരിക്കുന്ന സാഹചര്യത്തില്‍  നിരന്തരമായ നവീകരണം അത്യാവശ്യമാണ്  കൃത്യമായ രോഗനിര്‍ണ്ണയം
സമയം,  സാങ്കേതിക പരിജ്ഞാനം എന്നിവ ഉള്‍പ്പെടുന്നതാണ് ഹൃദയപരിചരണമെന്ന് അദ്ദേഹം പറഞ്ഞു.’പ്രിസിഷന്‍ ആന്‍ജിയോപ്ലാസ്റ്റി ഉപയോഗിച്ച്  സങ്കീര്‍ണ്ണമായ ഹൃദ്രോഗ ചികിത്സകള്‍ കുറ്റമറ്റതാക്കുക  എന്ന പ്രമേയത്തിലാണ് സമ്മേളനമെന്ന്  ഓര്‍ഗനൈസിംഗ് ചെയര്‍മാനും സീനിയര്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റുമായ ഡോ. അനില്‍ കുമാര്‍ ആര്‍ അഭിപ്രായപ്പെട്ടു.

ഹൃദയത്തിന്റെ മസിലുകളിലേക്കുള്ള രക്ത കഴലുകള്‍ പൂര്‍ണമായും അടഞ്ഞുണ്ടാവുന്ന ബ്ലോക്കുകള്‍, കഠിനമായ കാല്‍സിഫൈഡ് ബ്ലോക്കുകള്‍, ദുര്‍ബലമായ ഹൃദയ പ്രവര്‍ത്തനം തുടങ്ങി ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ള ഹൃദ്രോഗങ്ങളാണ്  സമ്മേളനം ചര്‍ച്ച ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഡോ. അനില്‍ കുമാര്‍ ആര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. ജിമ്മി ജോര്‍ജ്, കോഴ്‌സ് ഡയറക്ടര്‍മാരായ
ഡോ. രാജശേഖര വര്‍മ്മ, ഡോ. ദീപക് ഡേവിഡ്‌സണ്‍, കോഴ്‌സ് കോര്‍ഡിനേറ്റര്‍മാരായ ഡോ. സന്ദീപ് ആര്‍, ഡോ. അനില്‍ ബാലചന്ദ്രന്‍ എന്നിവരും ഉദ്ഘാടന സെഷനില്‍ സംസാരിച്ചു,സാധാരണ ആന്‍ജിയോപ്ലാസ്റ്റിയില്‍ പോലും  സങ്കീര്‍ണ്ണതകള്‍ ഉണ്ടാവുന്നുണ്ട്. ചിപ്പ് നടപടിക്രമങ്ങള്‍ എല്ലാ സാഹചര്യങ്ങളും നേരിടാന്‍ എല്ലാ വിദഗ്ദ്ധരേയും തയ്യാറാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് സെക്രട്ടറി ഡോ. ജിമ്മി ജോര്‍ജ് പറഞ്ഞു. ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി, കൊറോണറി ഫിസിയോളജി, ഇന്‍ട്രാവാസ്‌കുലര്‍ അള്‍ട്രാസൗണ്ട് (കഢഡട), ഒപ്റ്റിക്കല്‍ കോഹെറന്‍സ് ടോമോഗ്രഫി (ഛഇഠ) പോലുള്ള അഡ്വാന്‍സ്ഡ് ഇമേജിംഗ് രീതികള്‍, റോട്ടാബ്ലേഷന്‍, ബൈഫര്‍ക്കേഷന്‍ സ്‌റ്റെന്റിംഗ്, ചിപ്പ് അടിസ്ഥാനമാക്കിയുള്ള പൂര്‍ണ്ണമായ റിവാസ്‌കുലറൈസേഷന്‍ തുടങ്ങിയ സാങ്കേതിക വിദ്യകളിലെ പ്രായോഗിക പരിശീലനം എന്നിവ സംബന്ധിച്ച് ശാസ്ത്ര  സെഷനുകള്‍ നടക്കും. അന്താരാഷ്ട്രതലത്തില്‍ പ്രശസ്തരായ പത്തിലധികം ഫാക്കല്‍റ്റി അംഗങ്ങളാണ് സെഷനുകള്‍ നയിക്കുന്നത്. മുതിര്‍ന്ന കാര്‍ഡിയോളജിസ്റ്റുകള്‍, ഗവേഷകര്‍, ക്ലിനിക്കുകള്‍ എന്നിവരുള്‍പ്പെടെ 350ലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം ഞായറാഴ്ച സമാപിക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു